സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 31,520 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 31,520 രൂപയിലും ഗ്രാമിന് 3,940 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 32,000 രൂപയില്‍ എത്തിയിരുന്നു. പിന്നീടാണ് നേരിയ തോതില്‍ വിലക്കുറവുണ്ടായത്.
https://www.facebook.com/Malayalivartha