സ്വര്‍ണവിലയില്‍ കുറവ്... പവന് 31,040രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 600 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കാര്യമായ വിലയിടിവുണ്ടായത്. 31,040 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 75 രൂപ കുറഞ്ഞ് 3,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി 24ന് പവന് 32,000 രൂപയും ഗ്രാമിന് 4,000 രൂപയും എന്ന സര്‍വകാല റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha