സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 31,240 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 31,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha