സ്വര്‍ണവില റെക്കോര്‍ഡുകള്‍ ദേദിച്ച് മുന്നോട്ടു കുതിക്കുന്നു..... പവന് 32,000 കടന്നു
സ്വര്‍ണ വില റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ടു കുതിക്കുന്നു. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയായിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ നേരിയ വിലക്കുറവുണ്ടായ ശേഷമാണ് ഇന്ന് കനത്ത വിലക്കയറ്റമുണ്ടായത്.
കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില ഉയരുന്നത്. ഫെബ്രുവരി 24ന് ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റിക്കോര്‍ഡ് വില.
https://www.facebook.com/Malayalivartha