സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... പവന് 29,600 രൂപ
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 29,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 3700 രൂപയാണ് ഗ്രാമിന്. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 29,600 നിലവാരത്തിലേയ്ക്ക് വിലയെത്തിയിരുന്നെങ്കിലും ഇന്നലെ പവന് 480 രൂപകൂടി 30,080 നിലവാരത്തിലെത്തിയിരുന്നു.
ആഗോള വിപണിയില്‍ ഔണ്‍സിന്റെ വില 1.4ശതമാനം താഴ്ന്ന് 1,465.34 ഡോളറായി. മാര്‍ച്ച് ഒമ്പതിന് പവന്റെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയില്‍ എത്തിയിരുന്നു. സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം.
L
https://www.facebook.com/Malayalivartha