സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വർധന..പവന് 35,536 രൂപ എന്ന നിലയില്‍ ആണ് സ്വര്‍ണ വ്യാപാരം ഇന്ന് തുടങ്ങിയിരിക്കുന്നത്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വർധന . പവന് 35,536 രൂപ എന്ന നിലയില്‍ ആണ് സ്വര്‍ണ വ്യാപാരം ഇന്ന് തുടങ്ങിയിരിക്കുന്നത് . ഗ്രാമിന് 4,442 രൂപയാണ് വില. ഇന്നലെ (മെയ് 9) സ്വര്‍ണ വില 35,528 രൂപയായിരുന്നു. ഒരു ദിവസം കൊണ്ട് പവന് 8 രൂപയാണ് പവന് വര്‍ധിച്ചത്.
ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 34,080 രൂപയായിരുന്നു. ഏപ്രില്‍ 29-നാണ് വില റോക്കോര്‍ഡില്‍ എത്തിയത്. കൊറോണ മൂലം രാജ്യാന്തര വിപണിയില്‍ വീണ്ടും സ്വര്‍ണ വില കൂടാൻ ഇടയുണ്ട് . 2021-ഓടെ ഔണ്‍സിന് 3,000 ഡോളര്‍ വരെ വില എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കൊറോണ പ്രതിസന്ധി മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഉള്‍പ്പെടെ ജ്വല്ലറികള്‍ അടഞ്ഞു കിടക്കുന്നു. മാര്‍ച്ചിലെ സ്വര്‍ണ ഇറക്കുമതി ആറു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്.
ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഔണ്‍സിന് 1,708.49 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് വ്യാപാരം. ഒരുഗ്രാമിന് 55.24 ഡോളറും, കിലോഗ്രാമിന് 55,241.41 ഡോളറുമാണ് വില. സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധന. ഗ്രാമിന് 43.61 രൂപയും എട്ടു ഗ്രാമിന് 348.08 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 43,610 രൂപയാണ് വില.
https://www.facebook.com/Malayalivartha