സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4400 രുപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില.
തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ 22ന് സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ മൂന്നിനായിരുന്നു. പവന് 36,960 രൂപയായിരുന്നു അന്ന്. ഏറ്റവും കുറഞ്ഞ നിരക്ക് 21നും. അന്ന് പവന് 35,120 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം, ദേശീയതലത്തില്‍ ഇന്ന് സ്വര്‍ണവില കൂടി. 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 46,190 രൂപയായി വര്‍ധിച്ചു. ഇന്നലെ ഇത് 46,150 രൂപയായിരുന്നു. വെള്ളി കിലോയ്ക്ക് 67,900 രൂപയായി.
എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലും സ്വര്‍ണ വില വ്യത്യാസപ്പെട്ടിരിക്കുന്നു. ഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 46,,150 രൂപയാണ്. ചെന്നൈയില്‍ 150 താഴ്ന്ന് 44,400 രൂപയായി. മുംബൈയില്‍ 46,190 രൂപയാണ്.
"
https://www.facebook.com/Malayalivartha