സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം..... പവന് 80 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ 22ന് സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു (പവന് 35,120) മായിരുന്നു രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഇന്ന് 46,150 രൂപയാണ്. 24 കാരറ്റിന് 50,250 രൂപയും. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും.
രാജ്യത്തെ കമ്മിഡിറ്റി വിപണിയായ എംഎസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,921 രൂപയാണ്. ഇന്നലെ ഇത് 47,190 രൂപയായിരുന്നു.
https://www.facebook.com/Malayalivartha