സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 200 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്.
നാലുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയില്‍ സ്വര്‍ണംനേരിട്ടത്. ഒരു ട്രോയ് ഔണ്‍സിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകര്‍ച്ച.
ഭാവിയില്‍ പലിശ വര്‍ധന വേണ്ടിവന്നേക്കുമെന്ന് യുഎസ് ഫെഡ് റിസര്‍വിന്റെ അറിയിപ്പാണ് സ്വര്‍ണവിപണിയെ പിടിച്ചുലച്ചത്. ഡോളര്‍ നേട്ടമുണ്ടാക്കുകയുംചെയ്തോടെ സ്വര്‍ണവിലയെ ബാധിച്ചു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ മൂന്നുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് വില. പത്ത് ഗ്രാമിന് 46,518 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha