Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപ കടന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

25 JANUARY 2023 06:40 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപ കടന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തിലായി. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ദ്ധിച്ചതോടെ പവന് 42,160 രൂപയായി.

35 രൂപ കൂടി 5,270 രൂപയാണ് ഗ്രാമിന്. 2020 ആഗസ്റ്റ് ഏഴിന് പവന്‍ കുറിച്ച 42,000 രൂപയാണ് പഴങ്കഥയായി മാറിയത്; അന്ന് 5,250 രൂപയായിരുന്നു ഗ്രാമിന്.

കഴിഞ്ഞ മാസം ഒന്നിന് പവന് 39,000 രൂപയായിരുന്നു; ഗ്രാമിന് 4,875 രൂപയും. തുടര്‍ന്ന് ഇതുവരെ പവന് 3,160 രൂപയും ഗ്രാമിന് 395 രൂപയും കൂടി. ഈമാസം മാത്രം കൂടിയത് 1,800 രൂപയാണ്; ഗ്രാമിന് 225 രൂപയും.


അതേസമയം രാജ്യാന്തര സ്വര്‍ണവില ഇന്നലെ ഔണ്‍സിന് 1,925.30 ഡോളറില്‍ നിന്ന് 1,940.44 ഡോളറിലേക്ക് കുതിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെയാണ് ഇന്ത്യയിലും വിലയേറിയത്.


അതേസമയം ആഗോള സാമ്പത്തിക മാന്ദ്യ ഭീതി, നാണയപ്പെരുപ്പ ഭീഷണി, ഉയര്‍ന്ന പലിശ എന്നിവ മൂലം നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വിലക്കുതിപ്പിന് കാരണം.

അതേസമയം 42,160 രൂപയാണ് ഇപ്പോള്‍ പവന്‍ വില. ഒരുപവന്‍ വാങ്ങുമ്പോള്‍ 3% ജി.എസ്.ടിയും 5% പണിക്കൂലിയും നല്‍കണം. അപ്പോള്‍ പവന് 44,400 രൂപ. വില കുതിപ്പില്‍ നിന്ന് രക്ഷനേടാന്‍ മുന്‍കൂര്‍ ബുക്കിംഗ് ജുവലറിക്കാര്‍ നല്‍കുന്നുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും ആഭരണം വാങ്ങുന്ന ദിവസത്തെയും വില നോക്കി കുറഞ്ഞവിലയില്‍ വാങ്ങാനായി കഴിയും.
സാധാരണക്കാരായ വിവാഹ പാര്‍ട്ടിക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതായി ലക്ഷങ്ങളും മതിയാകുന്നില്ല. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും സദ്യയ്ക്കും വിവാഹ പാര്‍ട്ടിയ്ക്കും, യാത്രാ ചെലവും അങ്ങനെ പോകുന്നു നിരവധി ചെലവുകള്‍ . ഈ സ്വര്‍ണവിലകയറ്റവും അത്യാവശ്യ സാധനങ്ങളുടെ വിലകയറ്റവും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (14 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (19 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (35 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

Malayali Vartha Recommends