Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും... അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം


നിയമസഭാ തെരഞ്ഞെടുപ്പ്... കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല, എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം, രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ ജിയോ ജിഗാ ഫൈബറുമായി റിലയന്‍സ് ജിയോ

06 JULY 2018 12:57 PM IST
മലയാളി വാര്‍ത്ത

ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളുമായി ടെലികോം രംഗത്ത് വിപ്‌ളവത്തിന് തിരികൊളുത്തിയ റിലയന്‍സ് ജിയോ വിസ്മയ വാഗ്ദാനങ്ങളുമായി ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. റിലൈന്‍സ് ഇന്റസ്ട്രീസിന്റെ 41ാം വാര്‍ഷിക പൊതുയോഗത്തിലാണ് റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ ഫൈബര്‍ ടു ഹോം( എഫ്ടിടിഎച്ച്) അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് പ്രഖ്യാപിച്ചത്.

സെക്കന്‍ഡില്‍ ഒരു ജിബി ഡൗണ്‍ലോഡ് വേഗം, 100 എം.ബി.പി.എസ് അപ്‌ലോഡ് വേഗം എന്നിവ നല്‍കുന്ന 'ജിയോ ജിഗാ ഫൈബര്‍' പദ്ധതി ആഗസ്റ്റ് 15 മുതല്‍ മൈജിയോ ആപ്പ്, ജിയോ.കോം എന്നിവയിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടക്കത്തില്‍ രാജ്യത്തെ 1100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കുന്നത്. സെറ്റ് ടോപ്പ് ബോക്‌സുമായെത്തുന്ന ജിയോ ജിഗാ ഫൈബര്‍ സംവിധാനം അള്‍ട്രാ എച്ച്ഡി ടെലിവിഷന്‍ പരിപാടികളും ടിവി വിഡിയോ, വോയിസ് കോളുകളും ലഭ്യമാക്കും. ജിയോ ജിഗാ ഫൈബറിന് നിലവില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്ല. എന്നാല്‍ 4,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്നുണ്ട്.

നിലവില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് 134ാം സ്ഥാനത്തുള്ള ഇന്ത്യയെ ആദ്യ അഞ്ചിലെത്തിക്കുകയാണ് ഫൈബര്‍ ടു ദ ഹോം (എഫ്.ടി.ടി.എച്ച്) ബ്രോഡ്ബാന്‍ഡ് സംവിധാനമായ ജിയോ ജിഗാ ഫൈബറിന്റെ ദൗത്യം. ഇന്ത്യയിലെ ഓരോ വീട്ടിലും ജിയോയുടെ സാന്നിദ്ധ്യമുറപ്പിക്കുന്നതും ലക്ഷ്യമാണ്. മൊത്തം 2.50 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി റിലയന്‍സ് ചെലവഴിക്കുന്നത്. വീടുകള്‍ക്ക് പുറമേ ബിസിനസ് സ്ഥാപനങ്ങളെയും ജിയോ ബ്രോഡ്ബാന്‍ഡ് ലക്ഷ്യംവയ്ക്കുന്നു. ജിയോയ്ക്ക് നിലവില്‍ 21.5 കോടി വരിക്കാരുണ്ട്. റീട്ടെയില്‍ വിഭാഗത്തിലാണ് റിലയന്‍സ് ഏറ്റവുമധികം വളര്‍ച്ച കാണുന്നത്. കഴിഞ്ഞവര്‍ഷം 4000 പുതിയ സ്‌റ്റോറുകളാണ് കമ്പനി തുറന്നത്.

ഇതോടൊപ്പം ജിയോ ഫോണിന്റെ രണ്ടാം പതിപ്പായ ജിയോ ഫോണ്‍2 അംബാനി പുറത്തിറക്കി. 2999 രൂപയാണ് ഫോണിന്റെ വില. ഫേസ്ബുക്ക് , വാട്‌സ് ആപ്പ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ആഗസ്റ്റ് 15നു ബുക്കിംഗ് ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (8 minutes ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (21 minutes ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (6 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (7 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (8 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (8 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (8 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (9 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (9 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (9 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (9 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (9 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (9 hours ago)

Malayali Vartha Recommends