Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത; നീണ്ട കാത്തിരിപ്പിനൊടുവിൽ അപ്രീലിയ സ്റ്റോം 125 സ്കൂട്ടർ ഇന്ത്യൻ വിപണിയിലേക്ക്

07 JULY 2018 07:41 PM IST
മലയാളി വാര്‍ത്ത

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ തങ്ങളുടെ പുതിയ സ്റ്റോം 125 സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. 2018 ഓട്ടോ എക്‌സ്‌പോയില്‍ ആയിരുന്നു പുത്തൻ മോഡലിനെ കമ്പനി പുറത്തിറക്കിയത്.

അതേസമയം സ്‌റ്റോം 125 -ന് ഒപ്പം അപ്രീലിയ കാഴ്ചവെച്ച SR125 സ്‌കൂട്ടര്‍ നിരത്തുകളിലെത്തിത്തുടങ്ങി. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന് വില. എന്നാല്‍ സ്‌റ്റോം 125 മോഡലിനെ കുറിച്ചു മാത്രം കമ്പനി പിന്നെയൊന്നും അറിയിച്ചിരുന്നില്ല.

SR 125 -നെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റൈലന്‍ സ്‌കൂട്ടറാണ് അപ്രീലിയ സ്റ്റോം 125. പുതിയ അപ്രീലിയ സ്റ്റോം 125 ഈ വര്‍ഷം വിപണിയില്‍ എത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. സ്‌കൂട്ടറിന്റെ സിബിഎസ് (കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം) വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക.

നേരത്തെ ഉത്സവകാലത്തിന് മുന്നോടിയായി സിബിഎസ് ഇല്ലാത്ത സ്‌റ്റോം 125 പതിപ്പിനെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ അപ്രീലിയക്ക് ആലോചനയുണ്ടായിരുന്നു. എന്നാല്‍ നോണ്‍ സിബിഎസ് പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസി വരെയുള്ള സ്‌കൂട്ടറുകള്‍ക്ക് സിബിഎസ് കര്‍ശനമാകും. നോണ്‍ സിബിഎസ് പതിപ്പിനെ വേണ്ടെന്നു വെയ്ക്കാനുള്ള കാരണമിതാണ്. 124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക.

9.46 bhp കരുത്തും 8.2 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. ഇന്ധനശേഷി 6.5 ലിറ്റര്‍. 30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റ് പിന്നിലും സ്റ്റോം 125 -ല്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

യുവാക്കളെയാണ് അപ്രീലിയ സ്റ്റോം 125 പ്രധാനമായും ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സും മാറ്റ് റെഡ്, മാറ്റ് യെല്ലോ നിറങ്ങളും ഈ ഉദ്യമത്തില്‍ സ്റ്റോം 125 -നെ പിന്തുണയ്ക്കും. ഏപ്രണിനോട് ചേര്‍ന്നുള്ള ഇരട്ട ഹെഡ്‌ലാമ്പുകളും ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സ്റ്റോം 125 -ന്റെ വിശേഷങ്ങളിപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends