Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


തൊഴിൽ വിജയവും സമ്പത്ത് വർദ്ധനവും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും... അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം


നിയമസഭാ തെരഞ്ഞെടുപ്പ്... കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല, എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം, രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും

വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്ക് പൂട്ട് വീഴും; പുത്തൻ ഫീച്ചർ അണിയറയിൽ പുരോഗമിക്കുന്നു

10 JULY 2018 06:59 PM IST
മലയാളി വാര്‍ത്ത

വാട്സാപ്പ് വഴിയുള്ള വ്യാജ പ്രചരണങ്ങൾക്ക് തടയിടാനുള്ള പുത്തൻ സാങ്കേതിക വിദ്യ ഒരുങ്ങുന്നു. വാട്സാപ്പിൽ വരുന്ന വാർത്തയുടെ വിവരങ്ങൾ വ്യജമാണോ എന്ന് പരിശോധിച്ച്‌ അക്കാര്യം ഉപഭോക്താവിന് സൂചന നല്‍കും വിധത്തിലാണ് പുതിയ ഫീച്ചറിന്‌റെ പ്രവര്‍ത്തനം.

‘സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍’ എന്ന സംവിധാനമാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. പരീക്ഷണം സംബന്ധിച്ച ചിത്രങ്ങള്‍ വാബീറ്റല്‍ ഇന്‍ഫോ ആണ് പുറത്തു വിട്ടത്. എന്നാല്‍, എപ്പോള്‍ മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നതിന് വ്യക്തതയില്ല. ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഫീച്ചറിലൂടെ വാട്സ്‌ആപ്പിന് അകത്തുവെച്ച്‌ തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമുണ്ടാകും. ഉപയോക്താക്കള്‍ക്ക് ഒരു ചുവന്ന ലേബല്‍ നല്‍കിയാണ് ഈ ലിങ്കുകള്‍ പ്രശ്നകാരിയാണെന്ന സൂചന നല്‍കുക.

ഈ ലിങ്ക് ഉപയോക്താക്കളെ ഒരു വ്യാജ വെബ്സൈറ്റിലേക്കാണോ റീഡയറക്‌ട് ചെയ്യുന്നത് എന്ന് വാട്സ്‌ആപ്പ് ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നു. അതേസമയം, ഉപയോക്താവ് മുന്നറിയിപ്പ് കണ്ടിട്ടും ലിങ്ക് തുറന്നാല്‍ വാട്സ്‌ആപ്പ് രണ്ടാമതൊരു അറിയിപ്പുകൂടി നല്‍കും. വ്യാജ പ്രചരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെത്തുടര്‍ന്നാണ് വാട്സ്‌ആപ്പ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (14 minutes ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (25 minutes ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (43 minutes ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (49 minutes ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (1 hour ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (1 hour ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (1 hour ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (8 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (8 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (9 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (9 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (10 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (10 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (10 hours ago)

Malayali Vartha Recommends