Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

രണ്ടു വർഷം നീണ്ട നിയമക്കുരുക്കുകൾ കെട്ടടങ്ങി; ബജാജിന്റെ കുഞ്ഞൻ മോഡൽ 'ക്യൂട്ട്' വിപണിയിലേക്ക്

27 JULY 2018 06:00 PM IST
മലയാളി വാര്‍ത്ത

രണ്ടു വർഷങ്ങൾക്കു മുൻപാണ് ബജാജ് 'ക്യൂട്ട്' എന്ന തങ്ങളുടെ കുഞ്ഞൻ മോഡൽ വാഹനം വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുഞ്ഞൻ മോഡലിനെതിരെ പൊതുതാല്പര്യ ഹര്‍ജിയുടെ രൂപത്തിൽ ചില നിയമ കുരുക്കുകൾ വന്നു പെട്ടു. എന്നാൽ ഏറെ നാളുകൾക്കു ശേഷം നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച്‌ ബജാജ് 'ക്യൂട്ട്' അടുത്തമാസം ഇന്ത്യന്‍ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്.

ആദ്യഘട്ടത്തില്‍ കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബജാജ് ക്യൂട്ട് വില്‍പനയ്ക്കെത്തും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ക്യൂട്ടിനെ ബജാജ് കൈമാറി തുടങ്ങിയെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ 35 മുതല്‍ 40 ക്യൂട്ടുകളെ ഓരോ ഡീലര്‍ഷിപ്പിനും നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇക്കാരണത്താല്‍ രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാവും.

216 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ക്യൂട്ടിന്റേത്. ഈ എന്‍ജിന്‍ 18 എച്ച്‌പി കരുത്തും 20 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് എന്‍ജിനുള്ളത്, ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച്‌ 35 കിലോമീറ്റര്‍ ഓടിക്കാന്‍ കഴിയും. നാല് പേര്‍ക്ക് സസുഖം യാത്ര ചെയ്യാം.മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. ടേണിംഗ് റേഡിയസ് 3 മീറ്റര്‍. 2,752 എംഎം ആണ് വാഹനത്തിന്റെ നീളം. വീതി 1,312 എംഎം, ഉയരം 1,652 എംഎം, വീല്‍ബേസ് 1,925 എംഎം.

2015 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരുന്നതാണ് ബജാജ് ക്യൂട്ട്. എന്നാല്‍ ലൈറ്റ് വെയ്റ്റും സുരക്ഷാ ഫീച്ചറുകളുടെ അഭാവത്തെയും തുടര്‍ന്നുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ഇത്തരം വാഹനങ്ങളുടെ (ക്വാഡ്രിസൈക്കിള്‍) വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ കാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ വാഹനം അര്‍ഹത നേടിയില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വാഹന കാറ്റഗറി സൃഷ്ടിച്ചു. വാണിജ്യ വാഹന സെഗ്മെന്റില്‍ വില്‍പ്പന നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ബജാജ് ക്യൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

തുടക്കത്തില്‍ ആര്‍ഇ 60 എന്നാണ് ക്യൂട്ടിനെ വിളിച്ചിരുന്നത്. നിലവിലെ ഓട്ടോറിക്ഷകള്‍ക്ക് പകരം സിറ്റി ഡ്രൈവിംഗിന് ഉപയോഗിക്കുന്നതിനാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ത്രീ വീലറിന്റെ എല്ലാ സവിശേഷതകളുമുള്ള നാലുചക്ര വാഹനമാണ് ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിള്‍. രണ്ട് ലക്ഷം രൂപയായിരിക്കും ഓണ്‍ റോഡ് വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാകും ബജാജ് ക്യൂട്ട് വിപണിയിലെത്തിക്കുന്നത്. തുടര്‍ന്ന് പാസഞ്ചര്‍ വിപണിയിലേക്ക് ഒരു വേരിയന്റ് അവതരിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (13 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (29 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (39 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (3 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends