Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ പാര്‍പ്പിട സമുച്ചയം 'അപ്‌നാ ഘര്‍' ആഗസ്ത് 12ന് നാടിന് സമര്‍പ്പിക്കും

02 AUGUST 2018 09:16 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാസവാടകയ്ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടപദ്ധതിയായ 'അപ്‌നാ ഘര്‍' ആഗസ്റ്റ് 12ന് നാടിന് സമര്‍പ്പിക്കും. കഞ്ചിക്കോട് വ്യവസായമേഖലയില്‍ വൈസ് പാര്‍ക്കിലാണ് 64 മുറികളുള്ള നാലുനില കെട്ടിടം. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

ഒരു മുറിയില്‍ പത്ത് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. തട്ടുകളായി തിരിച്ചിരിക്കുന്ന കട്ടിലുകളാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് മുറികള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും ബാക്കിയുള്ള മുറികള്‍ താമസത്തിനുള്ളതുമാണ്. ഇതിനകം 300ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. തൊഴിലുടമ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ അടിസ്ഥാനമാക്കിയാണ് മുറികള്‍ അനുവദിക്കുന്നത്. 800 രൂപയാണ് ഒരാള്‍ക്ക് മാസവാടക.

14 കോടി രൂപ ചെലവില്‍ 44,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 32 അടുക്കള, 96 ബാത്ത് റൂം, എട്ട് ഡൈനിങ് ഹാള്‍, കുളിക്കാനും വസ്ത്രം അലക്കാനും വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കും പൂട്ടിവയ്ക്കാന്‍ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട്.

ഹോസ്റ്റലുകള്‍ വൃത്തിയാക്കാന്‍ പ്രത്യേകം ഏജന്‍സി, 24 മണിക്കൂറും കാവല്‍ക്കാര്‍ എന്നിവയും പ്രത്യേകതയാണ്. പാലക്കാട് കഞ്ചിക്കോട് മാതൃകയില്‍ കോഴിക്കോട് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും 'അപ്‌നാഘര്‍' സമുച്ചയം നിര്‍മ്മിക്കാന്‍ പദ്ധതിയായി. രണ്ടിടത്തും ഓരോ ഏക്കര്‍ ഭൂമി വീതം ഭവനം ഫൗണ്ടേഷനുകീഴില്‍ വാങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends