Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

വിപണി കീഴടക്കാന്‍ വ്യത്യസ്ത സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍

14 SEPTEMBER 2018 12:23 PM IST
മലയാളി വാര്‍ത്ത

കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ കലണ്ടറിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു സെപ്റ്റംബര്‍ 12. ഇന്നേദിവസമാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ ആപ്പിളിന്റെ പുതിയ മൂന്ന് ഐഫോണുകളും ആപ്പിള്‍ വാച്ചുകളും അനാവരണം ചെയ്യപ്പെട്ടത്. വലുപ്പം കൂടിയ ഐഫോണുകളെ 'പ്ലസ്' ചേര്‍ത്തു വിളിക്കുന്ന രീതിയ്ക്കും ഈ വര്‍ഷം അറുതി വരുത്തിയിരിക്കുകയാണ് പ്രമുഖ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഐഫോണ്‍ എക്‌സ് എസ്, ഐഫോണ്‍ എക്‌സ് എസ് മാക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍ എന്നിവയാണ് പുതിയ ഐഫോണ്‍ മോഡലുകള്‍. ഇതുവരെ കമ്പനി പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വലുപ്പമുള്ള മോഡലാണ് ഐഫോണ്‍ എക്‌സ് എസ് മാക്‌സ്. 6.5ഇഞ്ച് വലുപ്പമുള്ള ഈ മോഡലായിരിക്കും ഇനി ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഐഫോണ്‍.

ആപ്പിള്‍ ഐഫോണുകളിലെ പുതിയ പ്രൊസസറിന് നല്‍കിയിരിക്കുന്ന പേര് എ12 ബയോണിക് എന്നാണ്. ഇതാണ് ലോകത്തെ ആദ്യത്തെ 7 നാനോമീറ്റര്‍ ചിപ്. കഴിഞ്ഞ വര്‍ഷത്തെ ജിപിയുവിന് സെക്കന്‍ഡില്‍ 600 ബില്യന്‍ ഓപ്പറേഷനുകളാണ് നടത്താന്‍ കഴിയുമായിരുന്നതെങ്കില്‍ പുതിയ എ12 ന്യൂറല്‍ എന്‍ജിന് സെക്കന്‍ഡില്‍ 5 ട്രില്ല്യന്‍ ഓപ്പറേഷന്‍സ് നടത്താനുള്ള ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

12 മെഗാപിക്‌സല്‍ വീതമുള്ള ഇരട്ട പിന്‍ക്യാമറകളില്‍ ടെലിഫോട്ടോ, വൈഡ് ക്യാമറ മൊഡ്യൂളുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ മെച്ചപ്പെട്ട ട്രൂടോണ്‍ ഫഌഷും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ക്യാമറയുടെ ഏറ്റവും മികച്ച ഫീച്ചര്‍ സ്മാര്‍ട് എച്ഡിആര്‍ ആണ്. മറ്റൊരു സുപ്രധാന ക്യാമറ ഫീച്ചര്‍, ചിത്രം എടുത്ത ശേഷം അതിന്റെ ഡെപ്ത് ഓഫ് ഫീല്‍ഡ് അല്ലെങ്കില്‍ ബോകെ ക്രമീകരിക്കാം എന്നതാണ്. എഫ്/1.4 മുതല്‍ എഫ്/16 വരെയുള്ള ശേഷിയില്‍ ഇതുനല്‍കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ബാക്ഗ്രൗണ്ട് ഫോക്കസിലല്ലാതായി മാറുന്നതും കാണാം. ഈ രണ്ടു ഫീച്ചറുകളാണ് ഈ വര്‍ഷം ആപ്പിള്‍ ക്യാമറയ്ക്കു നല്‍കുന്ന സുപ്രധാന സവിശേഷതകള്‍. വീഡിയോ റെക്കോഡിങ്ങിലും മികച്ച ക്ലിപ്പുകള്‍ ലഭിക്കാനായി, ഓട്ടോ ഫോക്കസും, ഓട്ടോ എക്‌സ്‌പോഷറും, കൂടുതല്‍ ഡൈനാമിക് റേഞ്ചും, നിറങ്ങളിലെ കൃത്യതയും, ടോണ്‍ മാപ്പിങ്ങുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ഐഫോണുകളിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഇരട്ട സിം സ്വീകരിക്കുന്ന മോഡലുകളുടെ വരവാണ്. എന്നാല്‍, ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇസിം ആയിരിക്കും കിട്ടുക. ഇന്ത്യയില്‍ തുടക്കത്തില്‍, എയര്‍ടെല്ലും, ജിയോയും മാത്രമായിരിക്കും ഈ സേവനം നല്‍കുക എന്നും അറിയുന്നു. 

സെവന്‍ തൗസന്റ് സീരിസ് ഏറോസ്‌പെയ്‌സ് ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് ഐഫോണ്‍ എക്‌സ് ആര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഒരു വേരിയന്റും ഇതിനുണ്ട്. ബെസല്‍ കുറച്ച് നിര്‍മ്മിച്ച ഈ ഫോണിന്റെ 6.1ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് 'ലിക്വിഡ് റെറ്റിന' ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലെയ്ക്കു ലഭിക്കുന്ന കളര്‍ ഡെപ്തും മറ്റും ഈ മോഡലിന് തോന്നില്ല.

ഒറ്റ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. എന്നാല്‍, ഈ ക്യമറയ്ക്കും മികച്ച ചിത്രങ്ങള്‍ എടുക്കാനാകുമെന്നും തങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഒറ്റ ക്യാമറ സിസ്റ്റമാണിതെന്നും കമ്പനി പറയുന്നു. ഒന്നര മണിക്കൂറിലെറെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ബാറ്ററിയും ഇതിലുണ്ട്. 

ആറു വ്യത്യസ്ത നിറങ്ങളിലും മൂന്നു സംഭരണ ശേഷിയുമടങ്ങുന്നതായിരിക്കും ഐഫോണ്‍ എക്‌സ് ആര്‍ ശ്രേണി. 64ജിബി, 128ജിബി, 256ജിബി പതിപ്പുകളുള്ള ഈ മോഡല്‍ ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ ഒക്ടോബര്‍ 19 വരെ കാത്തിരിക്കണം. തുടക്ക വില 76,900 രൂപയായിരിക്കും. 

എക്‌സ് എസ് മാക്‌സ് മോഡലിന് വലുപ്പക്കൂടുതലുണ്ടെങ്കിലും ഭാരക്കുറവ് തോന്നിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവക്ക് മാത്രമാണ് ഇരട്ട സിം കാര്‍ഡ് സൗകര്യമുള്ളത്. ഐ പി 68 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സും ഈ മോഡലുകള്‍ക്കുണ്ട്. ഇവ ബിയറിലടക്കം പലതരം ദ്രാവകങ്ങളിലിട്ട് പരീക്ഷിച്ച് നോക്കിയെന്നും കമ്പനി പറയുന്നു. 

എക്‌സ് എസ് മാക്‌സിന് മൂന്നു വേരിയന്റുകളാണ് ഉള്ളത് 64ജിബി, 256ജിബി, 512ജിബി. തുടക്ക മോഡലിന്റെ വില 109,900 രൂപയായിരിക്കും. എക്‌സ് എസ് മോഡലിനും ഇതേ സംഭരണശേഷിയുള്ള മോഡലുകള്‍ തന്നെയാണുള്ളത്. തുടക്ക വില 99,900 രൂപയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (38 minutes ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (2 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (2 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (2 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (2 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (3 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (4 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (4 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (4 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (5 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (5 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (5 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (5 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (5 hours ago)

Malayali Vartha Recommends