Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ദിപാവലി ആഘോഷങ്ങൾ കൊടികയറുന്നു; ആരാധകരെ അമ്പരപ്പിച്ച് ജിയോയുടെ തകർപ്പൻ ഓഫറുകൾ

21 OCTOBER 2018 06:25 PM IST
മലയാളി വാര്‍ത്ത

ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് അമ്പരപ്പിക്കുന്ന ഒാഫറുകൾ അവതരിപ്പിച്ച് രാജ്യത്തെ മു‍ന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ രംഗത്തെത്തിയിരിക്കുകയാണ്. ഡിജിറ്റല്‍ പണമിടപാടുകളുടെ ഭാവി മുന്നില്‍ കണ്ടാണ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റീച്ചാര്‍ജ് ചെയ്യുന്ന മു‍ഴുവന്‍ തുകയും ക്യാഷ് ബാക്ക് ഓഫറിലൂടെ ഉപഭോക്താവിന് തിരികെ ലഭിക്കുന്നതാണ് ജിയോയുടെ ദീപീവലി വെടിക്കെട്ട് ഓഫര്‍. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 30 വരെയാണ് ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാവുക. മൈജിയോ അക്കൗണ്ടിലെ ഡിജിറ്റല്‍ കൂപ്പണുകളായി 100 ശതമാനം കാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളുകള്‍, പ്രതിദിനം നൂറ് എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 1.5 ജിബി പ്രതിദിന ഡേറ്റ അടിസ്ഥാനത്തില്‍ ആകെ 547 ജിബി ഡേറ്റയും ഈ ഓഫറില്‍ ലഭിക്കും. 1.5 ജിബി ഉപയോഗത്തിന് ശേഷം ഇന്റര്‍നെറ്റ് വേഗത കുറയും.

നാല് ഡിജിറ്റല്‍ കൂപ്പണുകളായാണ് കാഷ്ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുക. ഇതില്‍ മൂന്ന് കൂപ്പണുകള്‍ 500 രൂപയുടേതും, ഒന്ന് 200 രൂപയുടേതുമായിരിക്കും. ഈ കൂപ്പണുകള്‍ റീച്ചാര്‍ജ് ചെയ്യാനും റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്‌പ്രെസ് മിനി സ്റ്റോറുകളില്‍ നിന്നും കുറഞ്ഞത് 5000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴും ഉപയോഗിക്കാം.

ഷാവോമി, സാംസങ്, എന്നിവയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളും ടാബ് ലെറ്റുകളും എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും വാങ്ങുമ്പോള്‍ ഈ കാഷ്ബാക്ക് ലഭിക്കില്ല.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജിയോ ഇതിന് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമായില്ലെന്ന് തോന്നുകയും കൂടുതല്‍ ഇടപാടുകള്‍ക്ക് ഇതേ കമ്പനിയെ തന്നെ സമീപിക്കുകയും ചെയ്യുന്ന തന്ത്രമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends