Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്കുളം കായലിന്റെ വികസനത്തിന് 128 കോടിയുടെ പുനരുജ്ജീവന പദ്ധതി

15 NOVEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. മാലിന്യ നിക്ഷേപം മൂലം ദുര്‍ഗന്ധപൂരിതമായ ആക്കുളം കായലിനെ രക്ഷിക്കാന്‍ 128 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയാണ് നടപ്പാക്കുന്നത്. ആക്കുളം കായലിലെ മാലിന്യങ്ങളും, പായലും നീക്കി തെളിഞ്ഞ ജലമുള്ള നിലയിലേക്ക് മാറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാകെ നീക്കം ചെയ്യുന്നതിനൊപ്പം റീ സൈക്ലിംഗ് സംവിധാനത്തിലൂടെ ജലം ശുചീകരിക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ അത്യാധുനികമായ ഇന്റലിജന്റ് ഓണ്‍സൈറ്റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനവും , ലിവിംഗ് ലാബും സ്ഥാപിക്കും. കായലിലെ വെള്ളത്തിന്റെ സാമ്പിള്‍ എടുത്ത് പുറത്ത് കൊണ്ടുപോയി പരിശോധിക്കാതെ തന്നെ വെള്ളത്തിന്റെ ഗുണനിലവാരം അപ്പപ്പോള്‍ തന്നെ അറിയാനും, ജല ശുചീകരണ മാര്‍ഗങ്ങള്‍ അവലംബിക്കാനും ഇത് വഴി സാധിക്കും. 

ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീന്‍ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകള്‍, ഇടനാഴികള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, പൂന്തോട്ടത്തിന് നടുവില്‍ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും ആക്കുളത്ത് ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. 

നിലവില്‍ ആക്കുളത്ത് നടന്നുവരുന്ന വികസന പദ്ധതികള്‍ക്ക് പുറമെ കായല്‍ പുനരുജ്ജീവന പദ്ധതി കൂടി നടപ്പാക്കുന്നതോടെ ആക്കുളം കായലിനും, ആക്കുളം ടൂറിസം കേന്ദ്രത്തിനും ശാപമോക്ഷമാകും. കോയമ്പത്തൂരിലെ എട്ട് തടാകങ്ങള്‍ ശുചീകരിച്ച പരിസ്ഥിതി സൗഹാര്‍ദപരമായ പദ്ധതിയുടെ മാതൃക അവലംബിച്ചാണ് ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (4 minutes ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (10 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (11 hours ago)

Malayali Vartha Recommends