ആല്‍ഫാഎഡ്ജ് 4ഡി സ്പോര്‍ട്സ് ഷൂവുമായി അഡിഡാസ്
അത്ലറ്റുകള്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ സ്പോര്‍ട്സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയില്‍. 4ഡി മിഡ്സോളുമായി എത്തുന്ന അഡിഡാസിന്റെ ആദ്യ ഷൂവാണിത്.
ഇതിന്റെ പുറം സോളില്‍ ഉപയോഗിച്ചിരിക്കുന്നത് ഏത് പ്രതലത്തിലും മികച്ച ഗ്രിപ്പ് നല്കുന്ന കോണ്ടിനന്റല് റബ്ബറാണ്. 4ഡി മിഡ്സോള്‍ ഷൂവിനകത്ത് ആവശ്യത്തിന് കാറ്റോട്ടമുണ്ടാകാന് സഹായകരമാണ്. ഫോര്ജ്ഫൈബര് സാങ്കേതികവിദ്യ ഉപയോഗിച്ച് നെയ്ത വെള്ള നിറത്തിലുള്ള പ്രൈംനിറ്റ് മുകള്‍ ഭാഗം നടക്കുമ്പോഴും ഓടുമ്പോഴും കാലിന് സുഖം നല്‍കുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ തെരഞ്ഞെടുത്ത അഡിഡാസ് ഷോറൂമുകളിലും അഡിഡാസ് ഇന്ത്യ ഇസ്റ്റോറിലും ഇത് ലഭിക്കും. ആല്‍ഫാഎഡ്ജ് 4ഡിയുടെ വില 27,999 രൂപ.
https://www.facebook.com/Malayalivartha