സ്മാർട്ഫോൺ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ട്രിപ്പിള്‍ ക്യാമറ സാങ്കേതികതയുമായി ഹുവായിയുടെ പുത്തൻ മോഡൽ മേറ്റ് 20 പ്രോ ഇന്ത്യൻ വിപണിയിലേയ്ക്ക്
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ മേറ്റ് 20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നവംബര്‍ 7 ന് ലണ്ടനിൽ ഫോൺ അവതരിപ്പിക്കുമെങ്കിലും ആമസോണ്‍ ഇന്ത്യയിൽ മേറ്റ് 20 പ്രോ ലഭ്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ ക്യാമറയുള്ള ഫോണിന്റെ വില 89,310 രൂപയാണ് 6.39 ഇഞ്ച് കര്‍വ്ഡ് ഒഎല്‍ഇഡി 2കെ പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 19:5:9 ആസ്പെക്ട് റേഷ്യോയില്‍ 3120×1440 റെസൊല്യൂഷനാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിസ്പ്ലേയിലുണ്ട്.
40 എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 8 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 6 ജിബി റാം 128 ജിബി സ്റ്റോറേജുള്ള ഫോണിന് നാനോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 4,200 എംഎഎച്ചാണ് ബാറ്ററി. എമറാള്‍ഡ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലു, ട്വിലൈറ്റ് പിങ്ക്, ഗോള്‍ഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഹുവായ് മേറ്റ് 20 പ്രോ ലഭ്യമാകുക.
https://www.facebook.com/Malayalivartha