Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പേജിൽ വൻ അഴിച്ചുപണി; പ്രൊഫൈല്‍ ചിത്രം, ഫോളോ, മെസേജ് ബട്ടനുകള്‍, സ്‌റ്റോറീസ്......ഇനിയെല്ലാം പുതിയ രീതിയിൽ

28 NOVEMBER 2018 07:35 PM IST
മലയാളി വാര്‍ത്ത

വീഡിയോ ദൃശ്യങ്ങൾക്കും ചിത്രങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ആരംഭിച്ച സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ഇൻസ്റ്റാഗ്രാമിൽ വൻ അഴിച്ചുപണി വരുത്താനൊരുങ്ങുകയാണ്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. പ്രൊഫൈല്‍ ചിത്രം, ഫോളോ, മെസേജ് ബട്ടനുകള്‍, സ്‌റ്റോറീസ്, എന്നിവ പുതിയ രീതിയിലാണ് പേജില്‍ സ്ഥാപിച്ചിട്ടുള്ളത്.

അതേസമയം മുൻപ് നിങ്ങളുടെ ആപ്പ് ഉപയോഗം നിരീക്ഷിക്കുന്നതിനുള്ള ഫീച്ചര്‍ ഉള്‍പ്പടെ നിരവധി പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഫീച്ചറുകളും ഇന്‍സ്റ്റാഗ്രാമില്‍ പുതിയതായി എത്തിയിട്ടുണ്ട്. ഒരേ സമയം ഉപയോക്താക്കള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മാറ്റങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം കൊണ്ടുവരാന്‍ പദ്ധതിയിടുന്നത്.

യൂസര്‍ നെയിം, മുകളിലേക്ക് കൊണ്ടുവരികയും കൂടുതല്‍ വലിപ്പമുള്ള അക്ഷരങ്ങളായി അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പ്രൊഫൈല്‍ പേജില്‍ ഇപ്പോള്‍ കാണിച്ചിട്ടുള്ള പോസ്റ്റുകളുടെ എണ്ണം പുതിയ പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഫോളോവര്‍, ഫോളോയിങ് കണക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേരും ഡിസ്‌ക്രിപ്ഷനും മുകളില്‍ ഇടത് ഭാഗത്തായി നല്‍കുമ്പോള്‍ പ്രൊഫൈല്‍ ചിത്രം മുകളില്‍ വലത് ഭാഗത്തേക്ക് മാറ്റി.

മെസേജ്, ഫോളോ, ഇമെയില്‍, കോള്‍, എന്നീ ബട്ടനുകളും വ്യവസായ സ്ഥാപനങ്ങള്‍ക്കായി ഡയറക്ഷന്‍, സ്റ്റാര്‍ട്ട് ഓര്‍ഡര്‍ ബട്ടനുകളും പ്രൊഫൈല്‍ പേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രിഡ്, പോസ്റ്റ്, ഐജിടിവി, ടാഗ്ഡ്, ഷോപ്പ് ബട്ടനുകളും പ്രൊഫൈല്‍ പേജില്‍ കൊണ്ടുവന്നിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ പ്രതീക്ഷ.

നിലവില്‍ പ്രതിമാസം നൂറ് കോടിയിലധികം ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിനുണ്ട്. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രാബല്യത്തില്‍ വരും. പുതിയ മാറ്റങ്ങള്‍ അപ് ലോഡ് ചെയ്ത ചിത്രങ്ങളോ വീഡിയോകളോ ഒഴിവാക്കപ്പെടില്ലെന്നും ഇന്‍സ്റ്റാഗ്രാം ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാൽ നിലവില്‍ ഈ മാറ്റങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റാ ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends