Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍....


ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...


യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..


കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു..പാകിസ്ഥാനിലും ദുരന്തം..സെപ്റ്റംബർ 2 വരെ കനത്ത മഴ പെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു..1,700 ഗ്രാമങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്..


ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..

ടെലികോം മേഖലയ്‌ക്ക് 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി; ചൈന, പാക് കമ്ബനികള്‍ക്ക് വിലക്ക്: പുതിയ വിപ്ലവവുമായി മോദി സര്‍ക്കാര്‍

15 SEPTEMBER 2021 08:50 PM IST
മലയാളി വാര്‍ത്ത

മൂലധനലഭ്യതയില്ലാതെ ശ്വാസം മുട്ടുന്ന ടെലികോം മേഖലയ്ക്ക് പുത്തൻ ഉണർവ്വുമായി മോദി സർക്കാർ. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ, ചൈന, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ക്ക് പുതിയ ആനുകൂല്യം ബാധകമാകില്ല.

അതുപോലെ കുടിശ്ശിക, ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍), സ്പെക്‌ട്രം കുടിശ്ശിക എന്നിവയ്ക്ക് നാല് വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുക വഴി കടത്തില്‍ ആടിയുലയുന്ന ടെലികോം കമ്ബനികള്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

പുതിയ നയപ്രകാരം ടെലികോം മേഖലയില്‍ ഒമ്പത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ നടപടികള്‍ വ്യവസായത്തിലെ ചില കമ്ബനികള്‍ നേരിടുന്ന പണലഭ്യത സംബന്ധിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ടെലികോം മേഖലയുടെ സമഗ്ര പാക്കേജിന്‍റെ ഭാഗമായാണ് ടെലികോം മേഖലയില്‍ 100 ​​ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്രം അനുവദിച്ചത്. ഇതുവരെ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ ഈ മേഖലയില്‍ അനുവദിച്ചിരുന്നുള്ളു. പുതിയ തീരുമാന പ്രകാരം പ്രത്യേക അനുമതിയില്ലാതെ കമ്ബനികള്‍ക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ചൈന ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ക്ക് 2020 ഏപ്രിലില്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായത്.

അതേസമയം കുടിശ്ശിക, ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍), സ്പെക്‌ട്രം കുടിശ്ശിക എന്നിവയ്ക്ക് സര്‍ക്കാര്‍ നാല് വര്‍ഷത്തെ മൊറട്ടോറിയവും പ്രഖ്യാപിട്ടുണ്ട്.ബുദ്ധിമുട്ടുന്ന മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിന്‍റെ ഭാഗമായാണ് ഈ തീരുമാനം. വിദേശനിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചതും മൊറൊട്ടോറിയം പ്രഖ്യാപിച്ചതും വോഡാഫോണ്‍ ഐഡിയ ഉള്‍പ്പടേയുള്ള സാമ്ബത്തിക പ്രതിസന്ധിനേരിടുന്ന കമ്ബനികള്‍ക്ക് ആശ്വാസമാകും.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) ഇനത്തില്‍ ആയിരക്കണക്കിനു കോടികളുടെ കുടിശികയാണു ടെലികോം കമ്ബനികള്‍ സര്‍ക്കാരിനു നല്‍കാനുള്ളത്. വോഡഫോണ്‍ ഐഡിയ (വിഐ) ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള കുമാര്‍ മംഗലം ബിര്‍ളയുടെ രാജിയെത്തുടര്‍ന്നാണു സര്‍ക്കാര്‍ തീരുമാനം. ശതകോടീശ്വരനായ കുമാര്‍ മംഗലം ആഗസ്ത് നാലിനാണു രാജിവച്ചത്. വോഡഫോണ്‍ ഐഡിയയിലെ തന്‍റെ മുഴുവന്‍ ഓഹരിയും കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് കുമാര്‍ മംഗലം ബിര്‍ള രാജിക്ക് മുന്‍പ് അറിയിച്ചിരുന്നു.

എജിആറിന്‍റെ നിര്‍വചനം യുക്തിസഹമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ടെലികോം മേഖല സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ച്‌ സംസാരിക്കവെ അശ്വനി വൈഷ്ണവ് പറഞ്ഞു. ടെലികോം കമ്ബനികളുടെ എജിആറില്‍ ടെലികോം ഇതര വരുമാനം കണക്കിലെടുക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ സ്വയം സാക്ഷ്യപത്രം നല്‍കി കമ്പനികള്‍ക്ക് ടവറുകള്‍ സ്ഥാപിക്കാന്‍ കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദൂര യാത്രകള്‍ക്കും അന്യദേശത്ത് താമസിക്കുന്നതിനും  (7 minutes ago)

സഞ്ജു സാംസനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്...  (18 minutes ago)

യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍  (44 minutes ago)

കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല  (58 minutes ago)

ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയി  (7 hours ago)

പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (7 hours ago)

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛന് 55 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി  (7 hours ago)

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു  (8 hours ago)

ചങ്ങല അഴിച്ചുമാറ്റുന്നതിനിടെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ ആക്രമിച്ചു  (8 hours ago)

Marunadan Shajan 24 മണിക്കൂർ കഴിഞ്ഞിട്ടും തൊടാനായില്ല  (11 hours ago)

PAKISTAN അവിടെയും എന്തൊരു ദുരിതം  (12 hours ago)

തുരങ്ക പാതയ്ക്കുള്ള എല്ലാ തടസവും മുഖ്യമന്ത്രി മറികടന്നു; പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്  (12 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്തി പോലീസ്  (13 hours ago)

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാ  (13 hours ago)

Malayali Vartha Recommends