Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഐഫോൺ 13 അവതരിപ്പിച്ച്‌ ആപ്പിള്‍; പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങളുടെ മികവില്‍ പ്രതീക്ഷ തെറ്റിയില്ല, ഫോണ്‍ വാങ്ങാന്‍ കിഡ്നി വില്‍ക്കേണ്ടി വരുമെന്ന് സോഷ്യല്‍ മീഡിയ

16 SEPTEMBER 2021 06:38 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ടെക്ക് ഭീമനായ ആപ്പിള്‍, ചൊവ്വാഴ്ചയായിരുന്നു ഐഫോണ്‍ 13 സീരിസും, ഒരു പുതിയ ഐപാഡ് മിനിയും അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെയും ആപ്പിള്‍ പ്രേമികളെയും ആവേശത്തിലാക്കുന്ന ഫീച്ചറുകളായിരുന്നു. ഇത്തവണയും കമ്പനി നല്‍കിയത്. 5 ജി കണക്റ്റിവിറ്റിയിലേക്ക് മാറാവുന്നതും,

വേഗതയേറിയ ചിപ്പുകളും, കൂടുതല്‍ മികവുറ്റ ക്യാമറകളും ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകള്‍ക്ക് ടെക്ക് വിദഗ്ദ്ധരുടെ പ്രശംസകള്‍ ലഭിച്ചു കഴിഞ്ഞു. ഐഫോണ്‍ 13-ന്റെ ലോഞ്ച് ഇവന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരും പ്രതീക്ഷിച്ചപ്പോലെ തന്നെ ഉപയോക്താക്കള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

 

 

 

 

 

 

 

 

 

അതേസമയം, പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങളുടെ മികവില്‍ പ്രതീക്ഷ തെറ്റിയില്ലന്നും വില കൂടുതലായതിനാല്‍ വൃക്ക വില്‍ക്കേണ്ടി വരുമെന്നും കാട്ടിയുള്ള രസകരമായ ട്രോളുകളും മെമികളുമായി ട്രോളന്മാരും നെറ്റിസണ്‍സും ഇന്റര്‍നെറ്റ് ലോകത്ത് സജീവമായി കഴിഞ്ഞു. ഫോണ്‍ വാങ്ങാന്‍ അവയവങ്ങള്‍ വില്‍ക്കാന്‍ പരസ്യമിട്ടുള്ള ട്രോളുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ആപ്പിളിന്റെ പുതിയ തലമുറയായ ഐഫോണ്‍ 13 സീരീസ്, സാന്‍ഫ്രാന്‍സിസ്‌കോയിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെയായിരുന്നു അവതരിപ്പിച്ചത്. പുതു തലമുറ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ പരമ്പരയില്‍

 

 

 

 

 

 

 

 

 

ആപ്പിള്‍ ഐഫോണ്‍ 13, ആപ്പിള്‍ ഐഫോണ്‍ 13 മിനി, ആപ്പിള്‍ ഐഫോണ്‍ 13 പ്രോ, ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഐപാഡ് മിനി, ആപ്പിള്‍ വാച്ച്‌ 7 എന്നിവയും ഈക്കൂട്ടത്തില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.


ഐഫോണ്‍ 13 സീരീസിലെ ഫോണുകള്‍, ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷി കൂടുതലാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. അഞ്ച് നിറങ്ങളില്‍ ഐപി 68 വാട്ടര്‍ റെസിസ്റ്റന്റ് സിസ്റ്റത്തോടെയാണ് ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ 13 സ്‌ക്രീന്‍ വലിപ്പം 6.1 ഇഞ്ചും ഐഫോണ്‍ 13 മിനിയുടെ സ്‌ക്രീന്‍ വലിപ്പം 5.4 ഇഞ്ചുമാണ്. സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ കസ്റ്റം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എ15 ബയോണിക് ഹെക്സാ കോര്‍ എസ്‌ഒസി ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

ഐഫോണ്‍ 13-ന്റെ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് സെന്‍സര്‍ ഷിഫ്റ്റ് ഒഐസി അടക്കം 12 എംപി മെയിന്‍ സെന്‍സറാണ്. കൂടെ 12 എംപി ആള്‍ട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് ഒരു സവിശേഷതയായി അവതരിപ്പിച്ചിരിക്കുന്നു.

ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13-ന്റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58800 രൂപ). ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51400 രൂപ).

 

 

 

 

 

 

 

 


സെയ്റ ബ്ലൂ കളറിലാണ് ആപ്പിള്‍ ഐഫോണ്‍ 13 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണും ഐപി 68 വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റാണ്. ഇതിലെ ചിപ്പ് എ-15 ബയോണിക് എസ്‌ഒസിയാണ്. ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ ഏറ്റവും മികച്ച ഗ്രാഫിക്ക് സപ്പോര്‍ട്ട് ഈ ഫോണിന് ലഭിക്കുമെന്നാണ് കമ്ബനി പറയുന്നത്.

ഫോണിനുള്ളത് സൂപ്പര്‍ റെറ്റീന എക്സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലേയാണ്. സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ് 10 Hz മുതല്‍ 120 Hz വരെയാണ്. 6.1 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. ഐഫോണ്‍ 13 പ്രോയുടെ വില 999 ഡോളറാണ് (എകദേശം 73500 രൂപ).

 

 

 

 

 

 

 

 

പിന്നില്‍ മൂന്ന് ക്യാമറകളുമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് എത്തിയിരിക്കുന്നത്. 77 എംഎം ടെലിഫോട്ടോ യൂണിറ്റ്, അള്‍ട്രാ വൈഡ് യൂണിറ്റ്, മാക്രോ ഫോട്ടോ ഗ്രാഫി യൂണിറ്റ് എന്നിവയുണ്ട്. ക്യാമറകള്‍ നൈറ്റ് മോഡ് ഫോട്ടോഗ്രാഫി സാധ്യമാക്കും.

ഡോള്‍ബി വിഷന്‍ എച്ച്‌ഡിആര്‍ വിഡിയോ ഗ്രാഫിയും ലഭ്യമാണ്. സിനിമാറ്റിക്ക് മോഡ് ഒരു സവിശേഷതയാണ്. സ്‌ക്രീന്‍ വലിപ്പം 6.7 ഇഞ്ചാണ്. ഐഫോണ്‍ 13 പ്രോ മാക്സിന്റെ വില 1,099 ഡോളറാണ് (81000 രൂപ).

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (21 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (33 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (47 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends