Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൊബൈൽ ഫോണുകളിലെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല; സിം കാർഡിന് പകരം ഇനി ചിപ്പുകൾ

20 JUNE 2018 06:28 PM IST
മലയാളി വാര്‍ത്ത

ഫ്രാങ്ക്ഫര്‍ട്ട്: മിന്നല്‍ വേഗതയിലാണ് മൊബൈല്‍ ഫോണുകളുടെ പരിണാമങ്ങള്‍ നടക്കുന്നത്. ആദ്യകാലങ്ങളിലെ തടിച്ച മൊബൈലുകളിൽ നിന്നും നേർത്ത് മെലിഞ്ഞ രീതിയിലുള്ള മൊബൈലുകളിലേയ്ക്ക് കാലം നമ്മളെ കൊണ്ട് ചെന്നെത്തിച്ചു. ഇവിടം കൊണ്ടും തീരുന്നില്ല സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ.

മൊബൈല്‍ ഫോണുകളുടെ മര്‍മ്മം സിം കാര്‍ഡ് ആണ്. ആദ്യകാല സിം കാർഡുകളിൽ നിന്നും ക്രമേണ മാറ്റങ്ങൾ നൽകി മൈക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലിപ്പ വ്യത്യാസങ്ങളില്‍ ഇവ എത്തിച്ചു. എന്നാൽ സിം കാർഡ് എന്ന സാങ്കേതിക വിദ്യ തന്നെ ഉപേക്ഷിച്ച് പുതിയൊരു മാർഗ്ഗം സ്വീകരിക്കുകയാണ് ആഗോള മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റഴ്‌സിന്റെ അസ്സോസിയേഷനായ ജി എസ് എം എ.

പുതിയ കണക്ക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സ്വിം കാര്‍ഡിന് പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്രേ്ടാണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ-സിം) ഉണ്ടാകും.

സ്മാർട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യ ഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്‌പേസില്‍ ആയിരിക്കും ഇ-സിം സിമ്മുകളുടെ സ്ഥാനം. ഇ-സിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകള്‍ക്ക് വേണ്ടി വെവ്വേറെ സ്വിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ്.

ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ക്ഷന്‍ എടുക്കുമ്പോൾ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കുകയാണ് ചെയ്യുക. ഒരു നമ്പറും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതാണ് ഈ ഇ-സിം സിമ്മിന്റെ പ്രത്യേകത.

ഉദാഹരണത്തിന്, ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പർ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം. വിദേശ സഞ്ചാരം നടത്തുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇ-സിം സംവിധാനം. ഓരോ രാജ്യത്ത് ചെല്ലുമ്പോഴും സ്വിം കാര്‍ഡ് മാറ്റി ഇടേണ്ട. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതി.

കൂടാതെ കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. വിവിധ രാജ്യങ്ങളിലെ ടെലികോം വകുപ്പുകള്‍ ഇതിനകം തന്നെ ഇ-സിം ഉപയോഗിക്കാനുള്ള അനുമതി മൊബൈല്‍ സര്‍വീസ് പ്രൊവൈഡറന്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു.

സാംസങ്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഇ-സിം സംവിധാനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്‌സല്‍ 2 ഫോണുകളിലാണ് ആദ്യമായി ഇ-സിം സംവിധാനം ഉള്‍പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (36 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends