Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാർട്ഫോൺ പ്രേമികൾക്കൊരു സന്തോഷവാർത്ത; മൂന്ന് പോപ്പ് അപ്പ് ക്യാമറകളുമായി ഒപ്പോയുടെ പുത്തൻ മോഡൽ പുറത്തിറങ്ങി

20 JUNE 2018 07:06 PM IST
മലയാളി വാര്‍ത്ത

സെല്‍ഫി ക്യാമറാ ഫോണുകള്‍ പുറത്തിറക്കുന്ന പ്രമുഖ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയാണ് ഓപ്പോ. ഇപ്പോഴിതാ മൂന്ന് പോപ്പ് അപ്പ് ക്യാമറകളുമായി ഒപ്പോയുടെ പുതിയ ഫൈന്റ് എക്‌സ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 93.8 സ്‌ക്രീന്‍-ബോഡി അനുപാതത്തില്‍ പൂര്‍ണമായും ബെസല്‍ ലെസ് സ്മാർട്ഫോൺ ആണ് ഓപ്പോ ഫൈന്റ് എക്‌സ്.

ഓപ്പോ ഫൈന്റ് എക്‌സിന്റെ ക്യാമറ തന്നെയാണ് ഏറ്റവും പുതുമയുള്ള പ്രത്യേകത. അടുത്തിടെ വിവോ പുറത്തിറക്കിയ നെക്‌സ് സ്മാര്‍ട്‌ഫോണില്‍ ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ അവതരിപ്പിച്ചിരുന്നു. ആപ്പിള്‍ ടെന്‍ സ്മാര്‍ട്‌ഫോണിന് സമാനമായി സ്‌ക്രീന്‍ വലിപ്പം തോന്നിപ്പിക്കാന്‍ സെല്‍ഫി സെന്‍സറുകളും നില്‍ക്കുന്നയിടം മാത്രം ഒഴിവാക്കി ബാക്കിയുള്ളയിടത്തെല്ലാം സ്‌ക്രീന്‍ വ്യാപിപ്പിച്ചുള്ള നോച്ച്‌ ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

വിവോ നെക്‌സ് സ്മാര്‍ട്‌ഫോണില്‍ പരീക്ഷിച്ചത് ഈ ആശയമാണ്. ഒപ്പോ ഫൈന്റ് എക്‌സിലേക്ക് വരുമ്പോൾ ഒന്നിന് പകരം മൂന്ന് പോപ്പ് അപ്പ് ക്യാമറയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവോ സെല്‍ഫി ക്യാമറയെ മാത്രമാണ് മുകളിലേക്ക് മാറ്റിയതെങ്കില്‍, ഓപ്പോ ഫൈന്റ് എക്‌സിന്റെ സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും പോപ്പ് അപ്പ് ക്യാമറകളാണ്.

ഇതിനായി ഫോണിന് മുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു സ്ലൈഡര്‍ നല്‍കിയിരിക്കുന്നു. ഈ സ്ലൈഡറിന് ഇരുവശങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്ലൈഡറിന്റെ മുന്‍ വശത്ത് 25 മെഗാപിക്‌സലിന്റെ ക്യാമറ സെന്‍സറും ഒരു ത്രീഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സെന്‍സറുമാണുള്ളത്. സ്ലൈഡറിന്റെ പിന്‍വശത്ത് 20 മെഗാപിക്‌സലിന്റെയും 16 മെഗാപിക്‌സലിന്റെയും സെന്‍സറുകളുള്ള ഡ്യുവല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

2340 x 1080 പിക്‌സല്‍ റസലൂഷനുള്ള 6.4 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് എഡ്ജ് റ്റു എഡ്ജ് അമോലെഡ് ഡിസ്‌പ്ലേയാണ് ഓപ്പോ ഫൈന്റ് എക്‌സിന്. കാഴ്ചയില്‍ ഗാലക്‌സി എസ് 9 സ്മാര്‍ട്‌ഫോണുമായി സാമ്യമുണ്ട് ഇതിന്. ഗ്ലാസ് ബോഡി രൂപകല്‍പ്പനയിലുള്ള ഫോണില്‍ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. എട്ട് ജിബി റാം ശേഷിയില്‍ 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഫോണിനുണ്ടാവും.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഓഎസ് 5.1 ഓഎസ് ആണ് ഫൈന്റ് എക്‌സ് സ്മാര്‍ട്‌ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് പി യുടെ ഡെവലപ്പര്‍ പ്രിവ്യൂയും ഫോണില്‍ ലഭിക്കും. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പൂര്‍ണമായും ഫോണില്‍ നിന്നും ഒഴിവാക്കി. പകരം ത്രീഡി ഫേഷ്യല്‍ അണ്‍ലോക്ക് ഓതന്റിക്കേഷന്‍ സംവിധാനമാണ് ഫോണിലുള്ളത്.

15000 ഡോട്ടുകള്‍ ഉപയോഗിച്ച്‌ മുഖത്തിന്റെ രൂപരേഖ തയ്യാറാക്കിയാണ് ഫെയ്‌സ് അണ്‍ലോക്ക് പ്രവര്‍ത്തിക്കുന്നത്. ബ്ലഡ് ഇലുമിനേറ്റര്‍, ഐആര്‍ ക്യാമറ, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡോട്ട് പ്രൊജക്ടര്‍ എന്നിവയും ഒപ്പം സെല്‍ഫി ക്യാമറയും ഇതിലുണ്ട്.

ക്യാമറ ആപ്പില്‍ ആപ്പിളിലേത് പോലെ പോര്‍ട്രെയ്റ്റ് മോഡും അതിന് അനുയോജ്യമായ പ്രകാശ ക്രമീകരണ സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സീന്‍ ഡിറ്റക്ഷന്‍ സൗകര്യവും ക്യാമറയ്ക്കുണ്ട്.

256 ജിബി സ്‌റ്റോറേജുള്ള ഫോണിന് 999 യൂറോയാണ് വില. ഇത് ഏകദേശം 78,730രൂപയോളം ഇതിന് വിലവരും. ആഗോളതലത്തില്‍ ആഗസ്റ്റില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (36 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends