Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

22 AUGUST 2018 09:36 AM IST
മലയാളി വാര്‍ത്ത

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

പരസ്യ വിജ്ഞാപന നമ്പർ : 11/2018.

ദെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി , ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി ,ഹൈദരാബാദിലെ ഇന്ത്യൻ എയർഫോഴ്‌സ്‌ അക്കാദമി, ചെന്നൈയിലെ ഓഫീസർസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം ഉണ്ടായിരിക്കുക.
മൊത്തം 414 ഒഴിവുകളാണുള്ളത്.ചെന്നൈയിലെ ഓഫീസർസ് ട്രെയിനിങ് അക്കാദമിയിലെ നോൺ ടെക്നിക്കൽ കോഴ്‌സിലേക്ക് വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്.
നവംബർ 18 നാണ് പരീക്ഷ നടത്തുക.

1.ഇന്ത്യൻ മിലിട്ടറി അക്കാദമി :
ഇതിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം.
1995 ജൂലൈ 2 നും 2000 ജൂലൈ 1 നും ഇടയിൽ ജനിച്ചവർ അപേക്ഷിച്ചാൽ മതിയാകും.

2.ഇന്ത്യൻ നേവൽ അക്കാദമി:
ഇതിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത : അംഗീകൃത എൻജിനീയറിങ് ബിരുദം ഉണ്ടാകണം.
1995 ജൂലൈ 2 നും 2000 ജൂലൈ 1 നും ഇടയിൽ ജനിച്ചവർ അപേക്ഷിച്ചാൽ മതിയാകും.

 

 

3. എയർഫോഴ്സ് അക്കാദമി :
ഇതിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്
യോഗ്യത : 10,+2 തലത്തിൽ ഫിസിക്സ്,മാത്തമാറ്റിക്സ് എന്നിവ പഠിച്ചുള്ള ബിരുദം.അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.അവസാനവര്ഷം പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.ഇവർ നിർദിഷ്ടസമയത്തിനകം യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിരിക്കണ൦.
1995 ജൂലൈ 2 നും 1999 ജൂലൈ 1 നും ഇടയിൽ ജനിച്ചവർ അപേക്ഷിച്ചാൽ മതിയാകും.

4.ഓഫീസർസ് ട്രെയിനിങ് അക്കാദമി :
അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.
1994 ജൂലൈ 2 നും 2000 ജൂലൈ 1 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഓഫീസർസ് ട്രെയിനിങ് അക്കാദമിയിലെ നോൺ ടെക്നിക്കൽ കോഴ്‌സിലേക്ക് അവിവാഹിതരായ വനിതകൾക്കും പുനർ വിവാഹം ചെയ്യാത്ത ,കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചനം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ് കൂടാതെ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം.
1994 ജൂലൈ 2 നും 2000 ജൂലൈ 1 നും ഇടയിൽ ജനിച്ചവർ അപേക്ഷിച്ചാൽ മതിയാകും.

ശാരീരിക യോഗ്യത പുരുഷന്മാർക്ക് മിനിമം ഉയരം 157 .5 ആണ് നേവിയിലേക്ക് 157 സെ.മീ യും എയർഫോഴ്‌സിലേക്ക് 162.2 സെ.മീ യും ആണ്.സ്ത്രീകൾക്ക് മിനിമം ഉയരം 152 സെ.മീ. പ്രായം അനുസരിച്ച ഉണ്ടായിരിക്കേണ്ട ഭാരം, ഉയരം എന്നിവ വ്യക്തമാക്കുന്ന പട്ടിക www.upsc.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക.2018 നവംബർ 4 നാണ് പരീക്ഷ.കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഇംഗ്ലീഷ്,ജനറൽനോളേജ്
അടിസ്ഥാന ഗണിതം എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്. നെഗറ്റിവ് മാർക്കിങ് ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷാ ഫീസ് 200 രൂപയാണ്. വനിതകൾക്കും എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഫീസില്ല.ഓൺലൈൻ അപേക്ഷ പാർട്ട് I പൂർത്തിയാക്കിയാൽ ലഭിക്കുന്ന ചെല്ലാൻ ഫോം ഡൗൺലോഡ് ചെയ്തെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകൾ വഴി ഫീസടയ്ക്കാവുന്നതാണ്.എസ്.ബി.ഐ. നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും മാസ്റ്റർ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുവഴിയും ഫീസ് അടയ്ക്കാവുന്നതാണ്.ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ www.upsc.gov.in ലും ww.upsconline.nic.in ലും നൽകിയ വിജ്ഞാനപനത്തിൽ ലഭ്യമാണ്.

ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയ്ക്ക് പാർട്ട് I ,II എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.പ്രാഥമിക വിവരങ്ങൾ സമർപ്പിച്ച് പാർട്ട് I പൂർത്തിയാക്കണം.തുടർന്ന് നിര്ദേശാനുസൃതമായി ഫീസ് അടച്ചശേഷം പാർട്ട് II പൂരിപ്പിക്കണം.ഉദ്യോഗാര്ഥിയുടെ ഫോട്ടോയും ഒപ്പും അപേക്ഷയിൽ നിർദ്ദിഷ്ട സ്ഥാനത് അപ്‌ലോഡ് ചെയ്യണം.പാർട്ട് II പൂരിപ്പിക്കുന്നതോടെ ഓൺലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാകും.ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.ഏതെങ്കിലും കാരണത്താൽ ഒന്നിലധികം അപേക്ഷ സമർപ്പിച്ചാൽ ഉയർന്ന രജിസ്‌ട്രേഷൻ ഐ.ഡി യുള്ള അപേക്ഷയാകും പരിഗണിക്കുക.പ്രിന്റൗട്ടും മറ്റു രേഖകളും തപാലിൽ അയക്കേണ്ടതില്ല.

മുകളിൽ വ്യക്തമാക്കിയ വെബ്സൈറ്റുകളിൽ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ .
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 3 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

www.upsc.gov.in , ww.upsconline.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (14 minutes ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (21 minutes ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (29 minutes ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (43 minutes ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (1 hour ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (1 hour ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (1 hour ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (8 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (8 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (8 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (8 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (8 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (9 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (9 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (9 hours ago)

Malayali Vartha Recommends