മലയാളം സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് നിയമനം
മലപ്പുറം വാക്കാട് ആസ്ഥാനമായുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രോജക്റ്റ് അസിസ്റ്റൻഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക.
1.സീനിയർ പ്രോജക്റ്റ് അസിസ്റ്റൻഡ് :
ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: ഭാഷാ ശാസ്ത്രം അല്ലെങ്കിൽ മലയാളത്തിൽ എം.എ. ,എം.ഫിൽ. അല്ലെങ്കിൽ നെറ്റ് എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം : 16000 രൂപ.
2.ജൂനിയർ പ്രോജക്റ്റ് അസിസ്റ്റൻഡ് :
ഈ തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്.
യോഗ്യത :ഭാഷാശാസ്ത്രം അല്ലെങ്കിൽ മലയാളത്തിൽ എം.എ .കൂടാതെ ദത്താശേഖരണത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
പ്രതിമാസ ശമ്പളം : 12000 രൂപ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
അപേക്ഷ അയക്കേണ്ട വിലാസം : തുഞ്ചത്തെഴുത്തച്ഛൻ , മലയാളസർവകലാശാല ,വാക്കാട്, തിരൂർ 676 502
കൂടുതൽ വിവരങ്ങൾക്ക് : http://malayalamuniversity.edu.in
https://www.facebook.com/Malayalivartha