Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

ഫെഡറൽ ബാങ്കിൽ ക്ലാർക്ക് ആൻഡ് ഓഫീസർ

21 AUGUST 2018 11:42 AM IST
മലയാളി വാര്‍ത്ത

പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽബാങ്ക് ക്ലാർക്ക്.,ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

പരസ്യ വിജ്ഞാപന നമ്പർ :HR-TAD/Rec/2018-19

ഓൺലൈൻ എഴുത്തുപരീക്ഷ,ഗ്രൂപ്പ് ചർച്ച ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.

1.ക്ലാർക്ക്:
യോഗ്യത :60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ പി.ജി.
അപേക്ഷിക്കുന്നവർ 2017,2018 വർഷങ്ങളിൽ ബിരുദം അല്ലെങ്കിൽ പി.ജി. പാസ്ഔട്ട് ആയിരിക്കണം.പി.ജി.യോഗ്യതയായി അപേക്ഷിക്കുന്നവർ റഗുലർ പഠനത്തിലൂടെയാകണം ബിരുദം നേടിയത്.എസ്.എസ്.എൽ.സി. , പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം.
അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്; എന്നാലിവർ ഇതുവരെയുള്ള എല്ലാപരീക്ഷകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം.

കേരളം,തമിനാട്,കർണാടക,മഹാരാഷ്ട്ര,ഹരിയാന,പഞ്ചാബ്,ന്യുഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകു.

പ്രായം 01.07.2018 നു 24 വയസ്സിൽ കൂടാൻ പാടില്ല.01.07.1993 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ.
പ്രതിമാസ ശമ്പളം 11765 - 31540 ആണ്
ഈ തസ്തികയിലേക്കുള്ള അപേക്ഷാഫീസ് 500 രൂപയാണ്. എസ്.സി ,എസ്.ടി.വിഭാഗക്കാർക്ക് 250 രൂപയാണ്

2.ഓഫീസർ :
യോഗ്യത :60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം,2017,2018 വർഷങ്ങളിൽ പാസ്ഔട്ട് ആയവർ ആയിരിക്കണം.റഗുലർ പഠനത്തിലൂടെയാകണം ബിരുദം നേടിയത്. എസ്.എസ്.എൽ.സി. , പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം.
കേരളം,തമിനാട്,കർണാടക,മഹാരാഷ്ട്ര,ഹരിയാന,പഞ്ചാബ്,ന്യുഡൽഹി, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകു.

പ്രായം 01.07.2017 നു 26 വയസ്സിൽ കൂടാൻ പാടില്ല.01.07.1992 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ.
പ്രതിമാസ ശമ്പളം:23700 - 42020 രൂപ.

ഈ തസ്തികയിലേക്കുള്ള അപേക്ഷാഫീസ് 700 രൂപയും എസ്.സി ,എസ്.ടി.വിഭാഗക്കാർക്ക് 350 രൂപയുമാണ്.

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.
www.federalbank.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.അപേക്ഷാർത്ഥികൾ തങ്ങളുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും കയ്യൊപ്പും ഓൺലൈൻ അപേക്ഷ ഫോമിൽ അപ്‌ലോഡ് ചെയ്യണം.
കേരളത്തിൽ തിരുവനന്തപുരം,കോട്ടയം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.സെപ്റ്റംബർ 9 നു ആയിരിക്കും എഴുത്തുപരീക്ഷ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 27 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.federalbank.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (8 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (10 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (19 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (23 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (26 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (45 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

Malayali Vartha Recommends