Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

തൊഴിൽ നിയമനങ്ങളിൽ അടിമുടി മാറ്റവുമായി യുഎഇ.. പ്രവാസികൾ അറിയാൻ

15 DECEMBER 2021 03:47 PM IST
മലയാളി വാര്‍ത്ത

പുതുവർഷം പിറക്കുമ്പോൾ പുതിയ മാറ്റങ്ങളുമായി യു.എ.ഇ.  യു.എ.ഇ യിൽ അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കപ്പെടുമെന്നാണ് റിപ്പോർട്ട്.  

 

ഇതനുസരിച്ച് അവധികൾ, സേവനാന്ത ആനുകൂല്യം, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി തുടങ്ങിയവയുടെ കാര്യത്തിൽ ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തമ്മിൽ വ്യത്യാസം ഉണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തും. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.



ഇതു കൂടാതെ സർക്കാർ–സ്വകാര്യ മേഖലാ വ്യവസ്ഥകളിലെ വിവേചനം ഇല്ലാതാകുന്നതോടെ കൂടുതൽ സ്വദേശികൾ സ്വകാര്യമേഖലയിലേക്ക് കടന്നു വരാൻ തയ്യാറാകുമെന്നതാണ് മറ്റൊരു നേട്ടമായി കണക്കാക്കപ്പെടുന്നത്. നിലവിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലാണു കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്. പുതിയ നിയമം വരുന്നതോടെ അടുത്ത 5 വർഷത്തിനകം സ്വകാര്യമേഖലയിൽ 75,000 സ്വദേശികൾ എത്തുമെന്നാണ് പ്രതീക്ഷ.

 

നിലവിലെ രാജ്യത്ത തൊഴിൽ നിയമത്തിൽ 40 ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പുതിയ തൊഴിൽ നിയമം യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

രാജ്യത്തുടനീളമുള്ള എല്ലാ ജീവനക്കാർക്കും തുല്യ പരിരക്ഷ ലഭിക്കുന്നതാണ് പരിഷ്‌കരിച്ച തൊഴിൽ നിയമമെന്ന് അധികൃതർ അവകാശപ്പെടുന്നു. പുതിയ നിയമമനുസരിച്ച് അനുയോജ്യമായ ജോലി സമയം, പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി എന്നിവയിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കു സാധിക്കും.

 

 

തൊഴിലിന്റെ സ്വഭാവം അനുസരിച്ച് വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സമയത്ത് ജോലി ചെയ്യുന്ന രീതി പ്രവാസികൾക്കും സ്വദേശികൾക്കും ഗുണകരമാകും. 30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരെപ്പോലെ സ്വകാര്യമേഖലാ ജീവനക്കാർക്കും ലഭിക്കും.വിവേചനം പാടില്ല.

തൊഴിൽ നിയമനങ്ങളിൽ ജാതിയുടേയൊ മതത്തിന്റെയോ ദേശത്തിന്റെയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ മറ്റോ പേരിൽ യാതൊരുവിധ വിവേചനവും പാടില്ലെന്ന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഭിന്നശേഷിക്കാരായതിന്റെ പേരിലും തൊഴിലവസരങ്ങൾ നിഷേധിക്കാൻ പാടില്ല.

 


ഒന്നിലേറെ തൊഴിലുടമയ്ക്കു കീഴിൽ ജോലി സ്ഥലത്തോ വീട്ടിലോ പാർട് ടൈം ജോലി ചെയ്യാൻ അനുമതി. ഇതിനായി താത്ക്കാലികമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. ദീർഘകാല കരാറിനുപകരം പകരം 3 വർഷത്തെ തൊഴിൽ കരാറിനാണ് മുൻതൂക്കം.

ഇരുകക്ഷികളുടെയും സമ്മതത്തോടെ ആവശ്യാനുസരണം എത്ര തവണ വേണമെങ്കിലും പുതുക്കാം. ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 48, മൂന്ന് ആഴ്ചയിൽ 144 എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. 90 ദിവസത്തേക്ക് രോഗാവധി അഥവാ സിക്ക് ലീവ് എടുക്കാം.

 

15 ദിവസം മുഴുവൻ ശമ്പളവും 30 ദിവസം പകുതി ശമ്പളവും നൽകും. ബാക്കി 45 ദിവസം ശമ്പളം ഇല്ലാത്ത അവധി എടുക്കാം. യു.എ.ഇ അധികൃതരുടെ അംഗീകാരമുള്ളതും രാജ്യത്തിനകത്തോ പുറത്തോ ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും പരീക്ഷ എഴുതുന്നതിന് 10 ദിവസത്തെ അവധിയും അനുവദിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ച് കോടതി  (6 minutes ago)

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (2 hours ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

രൂപക്ക് റെക്കോഡ് തകർച്ച...  (4 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (4 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (5 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (5 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (5 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (6 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (6 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (6 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (7 hours ago)

Malayali Vartha Recommends