അങ്കണവാടികളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ...അവസാന തീയതിക്കു മുൻപ് അപേക്ഷിക്കു...
കൊച്ചി ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും ആയിരിക്കണം. പ്രായപരിധി 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം .പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും .
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സായിരിക്കണം .
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം .
പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ സ്വീകരിക്കുന്നതാണ് . (സ്ഥലം :എറണാകുളം )
അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് വെബ് സൈറ്റ്, അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ 0484 2558060 എന്ന ഫോൺ നമ്പർമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha