കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി കോഴിക്കോട് ആരംഭിച്ചു...
കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഒക്ടോബര്‍ 10ന് അവസാനിക്കും. കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ,മലപ്പുറം, പാലക്കാട്, തൃശൂർ, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 28740 പുരുഷ ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രെഡ്സ്മാൻ പത്താം ക്ലാസ്, അഗ്നിവീർ ട്രെഡ്സ്മാൻ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നി വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. മലപ്പുറത്തെയും വയനാട്ടിലെയും ഉദ്യോഗാര്‍ഥികള്‍ക്കാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്.
അപേക്ഷിച്ചവരെ ജില്ലാ തിരിച്ചും, വിഭാഗം തിരിച്ചും വിളിച്ചിട്ടുണ്ട്. പുലർച്ചെ നാളിലാണ് ഗ്രൗണ്ടിലേക്ക് എത്തേണ്ടത്. കേരളത്തിലെയും കര്‍ണാടകയിലെയും വനിതാ ഉദ്യോഗാർഥികൾക്കുള്ള റിക്രൂട്മെന്റ് റാലി നവംബര്‍ ഒന്നിന് ബെംഗളൂരുവിൽ നടക്കും.
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് ബോർഡ് സോൺ തിരിച്ചുള്ള വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന വാർഷിക റാലിയാണ് ഇന്ത്യ ആർമി റിക്രൂട്ട്മെന്റ് റാലി.
ഇന്ത്യൻ ആർമിയിൽ കരിയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റാലി ഷെഡ്യൂൾ അനുസരിച്ച് ഈ ഓപ്പൺ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം.
https://www.facebook.com/Malayalivartha