കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ഒഴിവുകൾ... ഉടൻ അപേക്ഷിക്കു...
കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് സ്റ്റാഫ്, മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്, കോൺട്രാക്ട് സ്റ്റാഫ് അസിസ്റ്റന്റ് ഫാർമസിസ്റ്റ്,സ്റ്റൈപ്പൻഡിയറി ട്രൈനീസ്, റെസിഡന്റ് സ്റ്റാഫ് നഴ്സ്, സ്കീം മാനേജർ, മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ.
പ്രൊജക്റ്റ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ തത്തുല്യം, മണിക്കൂറിൽ 15,000 കീയിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് ( കമ്പ്യൂട്ടറിൽ) പ്രായപരിധി 36 വയസ്സാണ്. പ്രതിമാസം 17,000 രൂപയാണ് ശമ്പളം.
കോൺട്രാക്ട് സ്റ്റാഫ് അസിസ്റ്റന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡി ഫാം/ ബി ഫാം. പ്രായപരിധി 36 വയസ്സാണ്. പ്രതിമാസം 20,100 രൂപയാണ് ശമ്പളം.
സ്കീം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഡിഎസ്/എംബിബിഎസ് അല്ലെങ്കിൽ M Sc നഴ്സിംഗ് കൂടെ ഹോസ്പിറ്റൽ മാനേജ്മെന്റ്/ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ ക്വാളിറ്റി മാനേജ്മെന്റിൽ പരിചയം അഭികാമ്യം: MHA/ MBA/ MHM/ ഡിപ്ലോമ. പ്രായപരിധി 50 വയസ്സാണ്. പ്രതിമാസം 45,000 – 50,000 രൂപയാണ് ശമ്പളം.
മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത BSc കൂടെ ഡിപ്ലോമ (ഹോസ്പിറ്റൽ ഡോക്യുമെന്റേഷൻ/ മെഡിക്കൽ റെക്കോർഡ്സ് ടെക്നോളജി/ തത്തുല്യം)
പ്രായപരിധി 36 വയസ്സാണ് . പ്രതിമാസം 23,300 രൂപയാണ് ശമ്പളം.
സ്റ്റൈപ്പൻഡിയറി ട്രൈനീസ്, റെസിഡന്റ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത B. Sc നഴ്സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ , കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 15,000 രൂപയാണ് ശമ്പളം.
റസിഡന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡി ഫാം/ ബി ഫാം. പ്രായപരിധി 30 വയസണ്. പ്രതിമാസം 12,000 രൂപയാണ് ശമ്പളം. കോണ്ട്രാക്ട് സ്റ്റാഫ് SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ. പ്രോജക്ട് സ്റ്റാഫ് SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ സ്റ്റൈപ്പൻഡിയറി ട്രൈനീസ് : SC/ ST: ഇല്ല മറ്റുള്ളവർ: 100 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. www.mcc.kerala.gov.in .
https://www.facebook.com/Malayalivartha