വിവിധ കോളേജുകളിലായി അസിസ്റ്റന്റ് പ്രൊഫസർ നിയമനം...താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കു...

കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂറിൽ ഇപ്പോൾ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് ഒഴിവുകൾ. ഇന്റർവ്യു ഒക്ടോബർ 13ന് രാവിലെ 10.30ന്.കൂടുതൽ വിവരങ്ങൾ അറിയാൻ 046722 50377 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
നവകേരളം കർമ പദ്ധതിയുടെ ജില്ലാ ഓഫീസിൽ ഒഴിവുള്ള ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ അംഗീകൃത സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും കംപ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സാണ്.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബര് 20നകം ജില്ലാ കോഓർഡിനേറ്റർ, നവ കേരളം കർമപദ്ധതി 2, ജില്ലാ ആസൂത്രണ സമിതി കെട്ടിടം, സിവിൽ സ്റ്റേഷൻ, ആലപ്പുഴ 688001 എന്ന വിലാസത്തിൽ അയക്കണം.
https://www.facebook.com/Malayalivartha