അർധ സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ....ആകർഷകമായ ശമ്പളം...ഉടൻ അപേക്ഷിക്കു...

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ. ടീം ലീഡർ തസ്തികയിലാണ് ഒഴിവുകൾ. ഒരു താത്കാലിക ഒഴിവുണ്ട്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് മാർക്കോടെ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം), അഞ്ചു വർഷത്തെ പരിശീലന പരിചയം ഉൾപ്പെടെ പരിശീലന കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിൽ ഒരു വർഷത്തെ പരിചയവുമാണ്.
പ്രായപരിധി 41 വയസ് കവിയരുത് .നിയമാനുസൃത വയസിളവ് സഹിതം. പ്രതിമാസം 30,000 രൂപയാണ് ശമ്പളം.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
https://www.facebook.com/Malayalivartha