സർക്കാർ കോളജിൽ ഒഴിവുകൾ...താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കു...

മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ് എന്ന പദ്ധതിയുടെ ഭാഗമായി 2022-23 അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസ് നിയമനം നടത്തുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദമാണ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 11ന് രാവിലെ 10.30ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം.
മങ്കട. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ‘ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ്’ എന്ന പദ്ധതിയുടെ ഭാഗമായി താത്ക്കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 13ന് രാവിലെ 10ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി കോളജില്‍ എത്തണം. കൂടുതൽ വിവരങ്ങൾ അറിയാൻ 04933 202135 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
പത്തനംതിട്ട ജില്ലയില്‍ താനൂര്‍ സിഎച്ച് എം കെ എം.ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 14ന് രാവിലെ 10ന് കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.
https://www.facebook.com/Malayalivartha