കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി ജോലി ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വൃദ്ധസദനം പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍, ആയ എന്നിവരെ നിയമിക്കുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ജെറിയാട്രിക് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്‌ടോബര്‍ 20 നകം ശിശുവികസന ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസ്, തൃത്താല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കൂറ്റനാട് പി.ഒ, 679533 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 9447341593 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
കോഴിക്കോട് ജില്ലയില്‍ ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾ അറിയാൻ 0495- 2369545 എന്ന നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha