കെൽട്രോണിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു..

കേരളം സ്റ്റേറ്റ് ഇലക്രോണിക്സ് ടെവേലോപ്മെന്റ്റ് കോപ്പറേഷന്റെ വിവിധ പ്രോജെക്റ്റുകളിലേക്ക് എഞ്ചിനീയർ ഓഡിയോളജിസ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. ഇതിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 31 വരെ.
സീനിയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സി ഇ സി/ ഇ ഇ ഇ/ എ ഇ ഐ/ കമ്പ്യൂട്ടർ സയൻസ്/ ഐ ടിയിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എഞ്ചിനീയറിംഗ് ബിരുദം. സി സി, എൽ പി, സി ഇ എച് സർട്ടിഫിക്കേഷൻ അഭികാമ്യം. ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷനിൽ 5 വർഷത്തെ പ്രവർത്തി പരിചായം ഉണ്ടായിരിക്കണം.
എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ സയൻസ്/ ഐ ടിയിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എഞ്ചിനീയറിംഗ് ബിരുദം. ജാവ/ പി എച് പി/ പൈത്തൺ ടെവേലോപ്മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ഔഡിലോജിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഓഡിയോളോജി, സ്പീച് ആൻഡ് ലാംഗ്വേജ് തെറാപ്പിയിൽ ബിരുദം. മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം.
പ്രായപരിധി 36 വയസ്സുവരെയാണ്.അപേക്ഷ ഫീസ് 300 രൂപയാണ്. https://www.keltron.org/index.php/careers എന്ന വെബ്സൈറ്റിലെ ഓപ്പണിങ്‌സ് ലിങ്ക് വഴി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha