Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DUO-Belgium/Flanders Scholarship Programme 2020-നായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

05 MARCH 2020 04:47 PM IST
മലയാളി വാര്‍ത്ത

മാനവ വിഭവ ശേഷി വികസന മന്ത്രാലയം, DUO-Belgium/Flanders Scholarship Programme 2020-നായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 2020 ഏപ്രില്‍ 1 വരെ അപേക്ഷിയ്ക്കാം.

ബിരുദപഠനമോ -ബിരുദാനന്തര ബിരുദ പഠനമോ നടത്തുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിയ്ക്കാം. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഏറ്റവും കുറഞ്ഞത് നാല് മാസം വരെ ദൈര്‍ഘ്യമുള്ള ഒരു സെമസ്റ്ററിന് എങ്കിലും പ്രതിമാസം 800 യൂറോ സ്‌റ്റൈപെന്‍ഡ് ആയി നല്‍കും. ഇത് ഏകദേശം 66000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടാതെ ചൈന, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിയ്ക്കാവുന്നതാണ്.

യുറോപ്പിനും ഏഷ്യയ്ക്കുമിടയില്‍ പ്രൊഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും കൈമാറ്റം ചെയ്യുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് 2011 - ല്‍ അവതരിപ്പിച്ചതാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം.

ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനായി അപേക്ഷിയ്‌ക്കേണ്ട വിധം ചുവടെ കൊടുക്കുന്നു.

ഔദ്യോഗിക വെബ് സൈറ്റായ http://www.asemduo.org സന്ദര്‍ശിയ്ക്കുക. സ്‌കോളര്‍ഷിപ്പിന്റെ ആപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് 'Go' എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം DUO-India ആപ്ലിക്കേഷന്‍ തെരഞ്ഞെടുക്കുക. അവിടെ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ചതിന് ശേഷം ആ ആപ്ലിക്കേഷന്‍ ലിങ്ക് സബ്മിറ്റ് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.asemduo.org/03_forms/forms_09.php സന്ദര്‍ശിയ്ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (1 hour ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (2 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (3 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (4 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (5 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (5 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (6 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (6 hours ago)

Malayali Vartha Recommends