Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

എച്ച് -1 ബി വര്‍ക്ക് വിസ പുതുക്കിയ നിയമം : യു.എസ് വിദ്യാഭ്യാസമുള്ള ഇന്ത്യാക്കാർക്ക് മുന്‍ഗണന

23 MAY 2020 03:05 PM IST
മലയാളി വാര്‍ത്ത

എച്ച് -1 ബി വര്‍ക്ക് വിസ പുതുക്കുമ്പോൾ ഇന്ത്യാക്കാർക്ക് ഗുണകരമാകുന്ന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷ .. യു.എസ് വിദ്യാഭ്യാസമുള്ള വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിയമ നിര്‍മാണത്തിന് കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലും നീക്കം ആരംഭിച്ചിട്ടുണ്ട്.
ഇതര വിസ പ്രോഗ്രാമുകളില്‍ പ്രധാന പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ ആണ് എംപിമാരുടെ ഉഭയകക്ഷി സംഘം അവതരിപ്പിച്ചിരിക്കുന്നത്.

എച്ച് -1 ബി അല്ലെങ്കില്‍ എല്‍ -1 വിസ ഉടമകള്‍ക്ക് പകരമായി അമേരിക്കന്‍ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനെ നിയമനിര്‍മ്മാണം നിരോധിക്കും. ഇതോടൊപ്പം സമാനമായി ജോലി ചെയ്യുന്ന അമേരിക്കന്‍ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളെ എച്ച് -1 ബി തൊഴിലാളിയെ നിയമിക്കുന്നത് പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് നിയമം

അമേരിക്കന്‍ ഐക്യനാടുകളില്‍ വിദ്യാഭ്യാസം നേടുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് -1 ബി വിസയ്ക്ക് പുതിയ സംവിധാനം അനുസരിച്ച് മുന്‍ഗണന ലഭിക്കും . ഇതില്‍ അഡ്വാന്‍സ്ഡ് ഡിഗ്രി ഹോള്‍ഡര്‍മാര്‍, ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍, കഴിവുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുയെന്ന് ഈ പ്രധാന നിയമനിര്‍മ്മാണ പരിഷ്‌കരണത്തിന്റെ വക്താക്കള്‍ പറഞ്ഞു.

സെനറ്റര്‍മാരായ ചക്ക് ഗ്രാസ്ലിയും ഡിക്ക് ഡര്‍ബിനും ആണ് സെനറ്റില്‍ ബില്‍ അവതരിപ്പിച്ചത്. പാസ്‌ക്രല്‍, പോള്‍ ഗോസര്‍, റോ ഖന്ന, ഫ്രാങ്ക് പല്ലോണ്‍, ലാന്‍സ് ഗുഡന്‍ എന്നിവര്‍ ജനപ്രതിനിധി സഭയിലും ബില്‍ അവതരിപ്പിച്ചു.

വിസ നിയമ നടപ്പാക്കലിന് വേഗത വര്‍ധിപ്പിക്കുക, വേതന ആവശ്യകതകള്‍ പരിഷ്‌കരിക്കുക, അമേരിക്കന്‍ തൊഴിലാളികള്‍ക്കും വിസ ഉടമകള്‍ക്കും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് എച്ച് -1 ബി, എല്‍ -1 വിസ പദ്ധതി പരിഷ്‌കരണ ബില്ലിലൂടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്ന് നിയമനിര്‍മ്മാതാക്കള്‍ പറഞ്ഞു.

വിസ വ്യവസ്ഥകളിലെ ദുരുപയോഗം തടയുന്നതിനും നിയമം പ്രാധാന്യം നല്‍കുന്നു.ഇതിന്റെ ഭാഗമായി, താല്‍ക്കാലിക പരിശീലന ആവശ്യങ്ങള്‍ക്കായി ധാരാളം എച്ച് -1 ബി, എല്‍-1 തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഔട്ട്‌സോഴ്സിംഗ് കമ്പനികളെ നിയന്ത്രിക്കുന്നതും ബില്‍ ലക്ഷ്യമിടുന്നു.അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്കു പ്രതീക്ഷ പകരുന്നു പുതിയ നിയമ നിര്‍മ്മാണ നടപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (2 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends