Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

വിദേശ ജോലി തട്ടിപ്പ് ഇനി നടക്കില്ല... കേരള പോലീസ് പിടിച്ച് തൂക്കി ഏറിയും...

21 AUGUST 2022 02:26 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുനൂറോളം പേരിൽനിന്നായി അഞ്ച് കോടിയിലേറെ തട്ടിയെടുത്ത വാർത്ത എല്ലാവരും അറിഞ്ഞത് ആണല്ലോ. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബ്രിട്ടീഷ് അക്കാദമി എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്.

അടുത്തിടെ, റിക്രൂട്ടർമാർ കബളിപ്പിച്ചതിനെ തുടർന്ന് ഏതാനും സ്ത്രീകൾ കുവൈറ്റിലെ വീടുകളിൽ നിന്ന് രക്ഷപ്പെട്ട് കേരള പോലീസിനെ സമീപിസിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദേശ തീവ്രവാദ ബന്ധങ്ങളുള്ള ഒരു വലിയ മനുഷ്യക്കടത്ത് റാക്കറ്റ് വെളിച്ചത്തായി.

ഇത് പോലെ നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികൾ നടത്തുന്നുണ്ട് എങ്കിലും പലരും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട് . ഇപ്പോൾ ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.

നോർക്ക, കേരള പൊലീസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരുണ്ട് , കൂടാതെ ഇ-മെയിൽ ഐഡികളും ഉണ്ട്. ഇവയിലേയ്ക്ക് വിളിച്ച് വിസ ,ജോലി തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാം.
.
വിസ തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ വിളിക്കണം; സഹായവുമായി കേരള പൊലീസെത്തും
സംസ്ഥാന പോലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കിയത്.

 

 

ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് . വിസ തട്ടിപ്പുകൾ, അനധികൃത റിക്രൂട്ട്‌മെൻറുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ നേരിട്ടറിയിക്കാം. ഈ സംവിധാനം സജ്ജമാക്കിയിട്ടുള്ളത് കേരളാ പൊലീസാണ്. ( 24 hour helpline number for victims of visa fraud )

തൊഴിൽ തട്ടിപ്പിനിരയായി വിവിധ രാജ്യങ്ങളിൽ കഴിയുന്നവർക്ക് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാം. 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും dyspnri.pol@kerala.gov.in, spnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും പരാതികൾ നൽകാം.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം, മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഇതേതുടർന്നാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പിലാക്കാൻ തീരുമാനമെടുത്തത്. ‘ഓപ്പറേഷൻ ശുഭയാത്ര’ ആരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേരത്തേ തന്നെ അറിയിച്ചിരുന്നു.

വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്‌സും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നിലവില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പൊലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (7 minutes ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (13 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (27 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (46 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (51 minutes ago)

പിന്തുണച്ച് ട്രംപ്  (1 hour ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

Malayali Vartha Recommends