ക്യാറ്റ് പരീക്ഷയില്‍ വിജയശതമാനം വര്‍ദ്ധിച്ചു, 100% മാര്‍ക്ക് 17 പേര്‍ നേടി

രാജ്യത്തെ ഉന്നത മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ ക്യാറ്റിന്റെ വിജയ ശതമാനത്തില്‍ വര്‍ദ്ധനവ്. പരീക്ഷയില്‍ 17 കുട്ടികള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കി 100% മാര്‍ക്ക് നേടിയത്. 2014 ല്‍ ഇത് എട്ടു കുട്ടികളായിരുന്നു. 1.79 ലക്ഷം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 16 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് 100% മാര്‍ക്ക് നേടിയത്. ഉയര്‍ന്ന വിജയത്തിലെത്തിയ കുട്ടികള്‍ കൂടുതലും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളാണ്. അഞ്ച് കുട്ടികള്‍ക്ക് പൂജ്യം മാര്‍ക്കും ലഭിച്ചിട്ടുണ്ട്.
നൂറുശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളായ മുംബൈയില്‍ നിന്നുള്ള ചിരാഗ് ജാ യുടെ വാക്കുകളില്‍ സന്തോഷം നിറഞ്ഞു നില്‍ക്കുന്നു. നാലു മാസങ്ങളായി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന് ചിരാഗ് പറയുന്നു. ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ചിരാഗിന് ജോലിയും ലഭിച്ചുകഴിഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 2015 ലെ ക്യാറ്റ് പരീക്ഷയ്ക്കായി 2.18 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 1,21,291 പേര്‍ പരുഷന്‍മാരും 58,270 പേര്‍ സ്ത്രീകളുമാണ്. ദ്വിലിംഗ വിഭാഗത്തില്‍ നിന്ന് 41 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തത് പൂനെയില്‍ നിന്നുമാണ്. 10,359 പേര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha