പികെയ്ക്ക് സാമ്പത്തിക സഹായം നല്‍കിയത് ഐഎസ്‌ഐ?

ആമിര്‍ഖാന്‍ ചിത്രമായ പികെ ഗുരുതരമായ മറ്റൊരു വിവാദത്തിലേക്ക്. ചിത്രത്തില്‍ വിവിധ മതങ്ങളെ അധിക്ഷേപിക്കുന്നു എന്ന ആരോപണം കത്തിനില്‍ക്കേ അതിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും വിവാദമുയരുന്നു. പികെയ്ക്ക് സാമ്പത്തിക സഹായം നല്‍കിയത് ഐഎസ്‌ഐ ആണെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി ആരോപിച്ചു.
രാജ്കുമാര്‍ ഹിരാനിയുടെ ചിത്രത്തിന് സാമ്പത്തിക സഹായം ലഭിച്ചത് ദുബായില്‍ നിന്നാണെന്നും അതിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും സ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. ചിത്രത്തില്‍ സിഖുകാരെ ഭിക്ഷക്കാരായി ചിത്രീകരിച്ചിരിക്കുന്നു. സിഖുകാര്‍ ഒരിക്കലും ഭിക്ഷയെടുക്കില്ല എന്ന് ചൂണ്ടിക്കാണിച്ച് സമുദായാംഗങ്ങള്‍ തന്നോട് പരാതി പറഞ്ഞുവെന്നും സ്വാമി പറയുന്നു.
സിനിമയുടെ മറവില്‍ ആമിറും കൂട്ടരും കളളപ്പണം വെളുപ്പിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം. ധനകാര്യമന്ത്രാലയം നടപടിക്ക് അനുകൂല നിലപാട് കൈക്കൊളളണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ഗുജറാത്തിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും പികെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ചിത്രം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha