പി.കെയ്ക്ക് നികുതി ഇളവ്;കേന്ദ്രത്തിനെതിരെ മറ്റ് സര്‍ക്കാരുകള്‍

വിവാദങ്ങള്‍ക്കിടയില്‍ പി.കെയ്ക്ക് നികുതി ഇളവ് നല്‍കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുത്വ വികാരങ്ങളെ മുറിപ്പെടുത്തുന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനം. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിനും സംഘരപിവാര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും തിരിച്ചടി നല്‍കുന്നതിനാണ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത്. നികുതി ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് അറിയിച്ചത്. പി.കെ സമൂഹത്തിന് നല്ല സന്ദേശമാണ് നല്‍കുന്നതെന്ന് ചിത്രം കണ്ട ശേഷം അദ്ദേഹം പറഞ്ഞു.
പി.കെ നല്ല ചിത്രമാണെന്ന വാദവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ആമീര്‍ ഖാനും രംഗത്തെത്തി. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തീയേറ്ററുകള്‍ക്ക് നേരെ ആക്രമം നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാരുകകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇളവ് നല്‍കുകയോ, ചിത്രത്തിന് കൂടുല്‍ പ്രചരണം നല്‍കുകയോ ചെയ്യുമെന്ന് അറിയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ ദള്‍, ശിവസേന, ഹനുമാന്‍ സേന തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് പി.കെ പ്രദര്‍ശിപ്പിക്കുന്ന ക്രൗണ്‍ തീയേറ്ററിലേക്കും ഇന്ന് ഹനുമാന്‍ സേന പ്രകടനം നടത്തിയിരുന്നു. അഹമ്മദാബാദിലും ഭോപ്പാലിലും തീയേറ്ററുകള്‍ക്ക് നേരെ ആക്രമണം സംഘടനകള്‍ അഴിച്ച് വിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha