ദീപികയെ കൊല്ലണം, പ്രിയങ്കയെ പ്രേമിക്കണം, ശ്രദ്ധയെ കെട്ടണം: ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞ് വരുണ്‍ ധവാന്

ഓരോ നടന്മാര്‍ക്കും അവരുടെതായ ആഗ്രഹങ്ങളും താല്‍പര്യങ്ങളുമാണ്. എന്നാല്‍ വ്യത്യസ്തമായ ആഗ്രഹം വ്യക്തമാക്കി ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍. ബോളിവുഡ് യുവ താരം വരുണ്‍ ധവാന്റെ ആഗ്രഹം എന്തെന്നു കേട്ടാല്‍ ഒരു പക്ഷേ മൂക്കത്ത് വിരല്‍വച്ചു പോകും. ദീപിക പദുക്കോണിനെ കൊല്ലണം പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ കല്യാണം കഴിയ്ക്കണം ഇതാണ് വരുണിന്റെ അതിയായ ആഗ്രഹം.
സൗഹൃദപൂര്‍വമായ ഇടപെടല്‍ കൊണ്ടും നിഷ്‌കളങ്കമായ മുഖം കൊണ്ടും ബോളിവുഡിന്റെ മനംകവര്‍ന്ന താരമാണ് വരുണ്‍ ധവാന്‍. തന്റെ ആഗ്രഹം ധവാന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് താര സുന്ദരി ദീപികയെ കൊല്ലാനാണ് ധവാന്റെ ആഗ്രഹം. ബോളിവുഡിലെ യുവസുന്ദരി ശ്രദ്ധ കപൂറിനെ വിവാഹം കഴിക്കാനും താര റാണി പ്രിയങ്ക ചോപ്രയെ പ്രണയിക്കാനും ധവാന് മോഹമുണ്ട്.
അടുത്തിടെ നടന്ന ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ഫിലിംഫെയറിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അവതാരകന്‍ വരുണ്‍ ധവാനോട് ദീപിക, പ്രിയങ്ക, ശ്രദ്ധ കപൂര്‍ ഇവരില്‍ ആരെ പ്രണയിക്കും ആരെ വിവാഹം കഴിക്കും ആരെ കൊല്ലും എന്ന് ചോദിച്ചത്.
വരുണിന്റെ മറുപടി ഇങ്ങനെയായിരുന്നു ശ്രദ്ധ കപൂറിനെ കല്യാണം കഴിക്കാം, കാരണം ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയങ്കയെ പ്രണയിക്കാം. ദീപികയെ കൊല്ലാം, കാരണം ദീപിക രണ്‍വീറുമായി പ്രണയത്തിലാണ്. തമാശകലര്‍ത്തി പറഞ്ഞ ധരുണിന്റെ മറുപടി പരിപാടിയില്‍ പങ്കെടുത്തവരില്‍ കൂട്ടച്ചിരിയാണ് ഉയര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha