എന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ മതഭ്രാന്തന്മാരുടെ സാക്ഷ്യ പത്രം വേണ്ടെന്ന് ഷാരൂഖ് ഖാന്
രാജ്യസ്നേഹം തെളിയിക്കാന്‍ മതഭ്രാന്തന്മാരുടെ സാക്ഷ്യപത്രം വേണ്ടെന്ന് ഷാരൂഖ് ഖാന്. അസഹിഷ്ണുതക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ഷാരൂഖ് പറഞ്ഞു. ഷാരൂഖ് ഖാന് ദേശദ്രോഹിയെന്ന് വീണ്ടും ബിജെപി എം പി യോഗി ആദിത്യനാഥ് പറഞ്ഞു. സാധ്വി പ്രാച്ചിക്ക് പിന്നാലെ ഷാരൂഖിനെ ദേശദ്രോഹിയെന്ന് വിളിച്ച് രംഗത്ത് വന്നിരിക്കുന്നത് ബി.ജെ.പി നേതാവ് കൈലാഷ് വിജയ് ബാര്ഗിയയാണ്.
ഇന്ത്യയിലാണ് താമസിക്കുന്നെങ്കിലും ഷാരൂഖിന്റെ മനസ്സ് പാകിസ്താനിലാണെന്ന് കൈലാഷ് പറഞ്ഞിരുന്നു. ഇതിനിടെ ഷാരൂഖ് ഖാനെ പാകിസ്ഥാനിലേക്കു ക്ഷണിച്ച് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത് വന്നിരുന്നു.ഷാരൂഖ് ഖാനെതിരായ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വര്ഗിയ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha