ട്വിറ്ററില്‍ എല്ലാവരെയും പിന്നിലാക്കി ബിഗ് ബി
ട്വിറ്ററില്‍ സകല ഇന്ത്യന്‍ സെലിബ്രിറ്റികളെയും പിന്നിലാക്കി അമിതാഭ് ബച്ചന്. ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ബിഗ് ബി. 1.8 കോടി ആളുകളാണ് ട്വിറ്ററില്‍ ബിഗ് ബിയുടെ ഫോളോവേഴ്സിന്റെ എണ്ണം. ആരാധകര്‍ക്ക് നന്ദി പറഞ്ഞ ബിഗ് ബി തന്റെ ലക്ഷ്യം 2 കോടി ഫോളോവേഴ്സിനെ എത്തിക്കുകയാണെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അമിതാഭ് ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. അമിതാബിനു തൊട്ടു പിന്നാലെ കിംഗ്ഖാന് ഷാരൂഖ് ഖാനാണ്. 1.6 കോടി ആളുകളാണ് ട്വിറ്ററില്‍ ഷാരൂഖിനെ ഫോളോ ചെയ്യുന്നത്. ട്വിറ്ററിലും ഫെയ്സ് ബുക്കിലും എപ്പോഴും സജീവമാണ് അമിതാഭ. 73 വയസുള്ള ബിഗ് ബി എപ്പോഴും ട്വിറ്ററിലും ഫെയ്സ് ബുക്കിലുമായി ആരാധകരോട് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. തന്റെ പ്രൊഫഷണല്‍ ജീവിതവും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങളും ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ ആരോധകരോട് പങ്കുവയ്ക്കുന്നുണ്ട്. ബച്ചന്റെ അടുത്ത ചിത്രം ബിജോയ് നമ്പ്യാരുടെ വസീര്‍ ആണ്. ചിത്രം ജനുവരി ആദ്യവാരം തീയറ്ററുകളില്‍ എത്തും. ഫര്ഹാന് അക്തറും നെയില്‍ നിതിന്‍ മുകേഷും ചിത്രത്തില്‍ അഭിനയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha