ശിവസേനയ്ക്കെതിരെ പ്രിയങ്ക ചോപ്ര
ബാജിറാവോ മസ്താനിയെന്ന സിനിമയെ നിരോധിക്കണമെന്നാവശ്യപ്പെടുന്നവര് എന്തു കൊണ്ട് സിനിമയ്ക്കാധാരമായ പുസ്തകം നിരോധിക്കാനാവശ്യപ്പെടുന്നില്ലെന്ന് സിനിമാ നടി പ്രിയങ്കാ ചോപ്ര.
മറാത്ത പോരാളിയായിരുന്ന ബാജിറാവുവിന്റെ യഥാര്‍ത്ഥ കഥയല്ല പറയുന്നതെന്നും അതുകൊണ്ട് നിരോധിക്കണമെന്നും ശിവസേനയടക്കമുള്ള ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കുള്ള മറുപടി ആയിട്ടാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
ബാജിറാവോ മസ്താനിയിലെ നായിക കൂടിയായ പ്രിയങ്കാ ചോപ്ര പറയുന്നത് \'പുസ്തകം ഇറങ്ങി ഇത്ര നാളായിട്ടും ആര്‍ക്കും ഒരുപ്രശ്നവുമില്ല .എന്നാല്‍ ഈ സിനിമയിറങ്ങുമ്പോള്‍ മാത്രം പ്രശ്നങ്ങളുണ്ടാവുന്നത് ഇതൊരു വലിയ ചിത്രമായതിനാലും വലിയ താരങ്ങള്‍ അഭിനയിക്കുന്നെതു കൊണ്ട് മാത്രമാണ\' .എന്നാണ്.
ബാജിറാവുവിനും വ്യക്തി ജീവിതമുണ്ടായിരുന്നെന്നും അത് പകര്‍ത്താനും സംവിധായകന്റെ കാ്ഴ്ചപാടിലൂടെ കഥ പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പ്രിയങ്ക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha