കരിഷ്മ കപൂറിനെതിരെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ രംഗത്ത്
ബോളിവുഡ് താരവും നടി കരീന കപൂറിന്റെ സഹോദരിയുമായ കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് സഞ്ജയ് കപൂര്‍ രംഗത്ത്. കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയായിരുന്നുവെന്ന് സഞ്ജയ് കപൂര്‍ മുംബൈയിലെ കോടതിയില്‍ നല്കിയ വിവാഹമോചന ഹര്‍ജിയില്‍ ആരോപിക്കുന്നു.
2003ല്‍ നടന് അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ പണവും ആഡംബരജീവിതവും നയിക്കാനുള്ള ഒരു മാര്‍ഗം മാത്രമായിരുന്നു വിവാഹം. ഭാര്യയും മരുമകളും മാത്രമല്ല. ഒരു അമ്മയെന്ന തരത്തിലും കരിഷ്മ പൂര്‍ണ പരാജയമായിരുന്നുവെന്ന് സഞ്ജയ് കപൂര്‍ പറയുന്നു.
പണം നേടുന്നതിനുള്ള കരുക്കളായി മക്കളെ ഉപയോഗിക്കുന്നതായും സഞ്ജയ് ആരോപിക്കുന്നു. തന്റെ രോഗാതുരനായ പിതാവിനെ കാണാന്‍ പോലും കുട്ടികളെ കരിഷ്മ സമ്മതിക്കുന്നില്ലെന്ന് സഞ്ജയ് പറയുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് സഞ്ജയ് കപൂര്‍ ബാന്ദ്രയിലെ കുടുംബ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha