സ്വകാര്യ രംഗങ്ങള്‍ കാമുകന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തു, വീട്ടുകാര്‍ അലീസ ഖാനെ ഇറക്കിവിട്ടു

പ്രശസ്ത ബോളിവുഡ് നടി അലീസ ഖാനെ വീട്ടുകാര്‍ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. വീട്ടുകാര്‍ ഉപേക്ഷിച്ച നടി ഇപ്പോള്‍ ദില്ലിയിലെ തെരുവില്‍ കഴിയുകയാണത്രെ. തലസ്ഥാന നഗരിയിലെ ഗ്രേറ്റര്‍ കൈലാഷിലെ തെരുവിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നതെന്നാണ് അറിയുന്നത്. കാമുകനൊപ്പമുള്ള ഇവരുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അലീസ ഖാനെ ഇറക്കിവിട്ടതത്രെ.
ഗാസിയാബാദ് സ്വദേശിയാണ് അലീസ ഖാന്‍. അടുത്തിടെ പുറത്തിറങ്ങിയ മൈ ഹസ്ബന്‍ഡ്‌സ് വൈഫ് എന്ന ചിത്രത്തില്‍ അലീസ ഖാന്‍ അഭിനയിച്ചിരുന്നു. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ഏതാനും സംഗീത ആല്‍ബങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. അയ്‌ന എന്ന ചിത്രത്തിലും ഇമ്രാന്‍ ഹാഷ്മിയും അലീസ ഖാനും ഒരുമിച്ച് അഭിനയിച്ചു. ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും.
അമ്മയും സഹോദരനും ചേര്‍ന്നാണ് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയത് എന്നാണ് അലീസ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ മുന്‍ കാമുകനെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടതിനാണ് ബന്ധുക്കള്‍ തന്നെ പുറത്താക്കിയതെന്നും ഇവര്‍ പറയുന്നു. മുംബൈ പോലീസിലാണ് അലീസ ഖാന്‍ കാമുകനെക്കുറിച്ച് പരാതി നല്‍കിയത്.
അലീസ ഖാനുമൊത്തുള്ള സ്വകാര്യ രംഗങ്ങള്‍ കാമുകന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ രംഗങ്ങളാണ് ഇയാള്‍ പിന്നീട് വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. നടിയുടെ പരാതി പ്രകാരം മുംബൈ പോലീസ് ഈ വീഡിയോ പിന്നീട് യൂട്യൂബില്‍ നിന്നും ഡിലീറ്റ് ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗീതാഞ്ജലി നാഗ്പാല്‍ എന്ന മോഡലും ഇതേപോലെ തെരുവിലെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha