അലിസ ഖാനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
മോഡലും ബോളിവുഡ് നടിയുമായ അലിസ ഖാനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അലിസയെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു തെരുവോരത്ത് അലഞ്ഞുതിരയുന്ന നടിയെ കണ്ടെത്തിയത്. നടി ഇപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്.
ഇമ്രാന് ഹാഷ്മി നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നായികകൂടിയാണ് അലിസ. കാമുകനെതിരെ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് തന്റെ അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് നടി ആരോപിക്കുന്നു. അലിസയുടെ ചില സ്വകാര്യവിഡിയോ കാമുകന് മൊബൈലില്‍ പകര്‍ത്തിയിരുന്നു. വഴക്കിനെ തുടര്‍ന്ന് ഇതില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മുംബൈ പൊലീസില്‍ നടി പരാതി നല്‍കുകയും തുടര്‍ന്ന് ആ വിഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് നടിയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha